വനിതാ ബില്‍: ലോക്‌സഭ നിര്‍ത്തിവച്ചു

വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കരുതെന്നും രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് തങ്ങളുടെ അംഗങ്ങളെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇരുപാര്‍ട്ടികളുടെയും അംഗങ്ങള്‍ ബഹളം വച്ചത്.
സഭാനടപടികള്‍ ആരംഭിച്ച ഉടനെ തന്നെ മുലായംസിങ് യാദവിന്റെയും ലാലുപ്രസാദ് യാദവിന്റെയുംു നേതൃത്വത്തില്‍ അംഗങ്ങള്‍ ബഹളം ആരംഭിയ്ക്കുകയായിരുന്നു.
മുലായവും ലാലുവും സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. ഇതിനെ തുടര്‍ന്നാണ് നടപടികള്‍ 12 മണി വരെ നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ മീരാകുമാര്‍ തീരുമാനിച്ചത്.
ഇതിനിടെ കോണ്‍ഗ്രസ് എം.പി സാധു യാദവിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡു ചെയ്തു. വനിതാ ബില്ലിനെ എതിര്‍ത്തു സംസാരിച്ചതിനാണ് നടപടി. ് ലാലു പ്രസാദ് യാദവിന്റെ ഭാര്യാ സഹോദരനാണ് സാധു യാദവ്.












Click it and Unblock the Notifications