ഭാര്യയെ ഉപദ്രവിച്ചയാളെ ഭര്‍ത്താവ് കൊന്നു

മാര്‍ച്ച് ആറിന് രാത്രി മുതല്‍ വിന്‍സെന്റിനെ കാണാനില്ലായിരുന്നു. ഇക്കാര്യം കാണിച്ച് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രി രവികുമാറിനൊപ്പം പോയതില്‍പ്പിന്നെ ഭര്‍ത്താവ് തിരിച്ചുവന്നിട്ടില്ലെന്നാണ് പരാതിയില്‍ വ്യക്തമാക്കിയത്.
തുടര്‍ന്ന് പൊലീസ് രവികുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തായത്. മാര്‍ച്ച് അഞ്ചിന് ഇരുവരും ചേര്‍ന്ന് രവികുമാറിന്റെ വീട്ടില്‍ വച്ച് മദ്യപിച്ചു. മദ്യപിച്ച് ലക്കുകെട്ട വിന്‍സെന്റ് രവികുമാറിന്റെ ഭാര്യയോട് മോശമായി പെരുമാറി. ഇതിലുള്ള പകകാരം സുഹൃത്തിന്റെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് രവി കുമാര്‍ മൊഴി നല്‍കി.
വിന്‍സെന്റിനെ വീട്ടില്‍ കൊണ്ടുവന്ന് മദ്യം കൊടത്ത് ബോധം കെടുത്തി അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയും തുടര്‍ന്ന് വീടിനോട് ചേര്‍ന്ന് കുഴിച്ച് മൂടുകയായിരുന്നുവെന്നും രവികുമാര്‍ പറഞ്ഞു. വിന്‍സെന്റിന്റെ മൃതദേഹം ചൊവ്വാഴ്ച പൊലീസെത്തി പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കും.












Click it and Unblock the Notifications