കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ ബസ് സമരം മാറ്റിവച്ചു

  • By Lakshmi
Google Oneindia Malayalam News

Bus Strike
തിരുവനന്തപുരം: മാര്‍ച്ച് 11 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ്‌ സമരം മാറ്റിവെച്ചതായി ബസ് ഉടമകളുടെ സംയുക്തസമരസമിതി ഭാരവാഹികള്‍ അറിയിച്ചു.

വിദ്യാര്‍ഥികളുടെ സൗജന്യം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പഠിച്ച് സമയബന്ധിതമായി പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിവെയ്ക്കുന്നതെന്ന് സമരസമിതി കണ്‍വീനര്‍ ടി.ഗോപിനാഥന്‍, ചെയര്‍മാന്‍ ലോറന്‍സ് ബേബി എന്നിവര്‍ അറിയിച്ചു.

സ്വകാര്യ ബസ് സര്‍വീസ് നേരിടുന്ന എല്ലാ പ്രശ്‌നങ്ങളെയുംപറ്റി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നാലംഗ സമിതിയെ നിയോഗിക്കുമെന്ന് ചര്‍ച്ചയില്‍ മന്ത്രി ജോസ്‌തെറ്റയില്‍ അറിയിച്ചു.

ജുഡീഷ്യല്‍ രംഗത്തും സാമ്പത്തിക, ഗതാഗത രംഗത്തുമുള്ള ഓരോ പ്രതിനിധികളെ സംഘത്തില്‍ ഉള്‍പ്പെടുത്തും. സര്‍ക്കാര്‍ സെക്രട്ടറിയും ഉണ്ടായിരിക്കും.ഫെയര്‍ സ്‌റ്റേജ് അപാകതയടക്കമുള്ള പ്രശ്‌നങ്ങള്‍ സമിതി പഠിക്കും. എന്നാല്‍, സമിതി എന്നു നിലവില്‍ വരുമെന്നു വ്യക്തമാക്കിയിട്ടില്ല.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രേംശങ്കര്‍, അഡീഷണല്‍ സെക്രട്ടറി എലിസബത്ത് മേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X