പൊള്ളുന്ന ചൂട്; പാലക്കാട് 5 പേര്‍ക്ക് സൂര്യാഘാതം

പത്തിരിപ്പാലയിലെ ടാക്‌സി ഡ്രൈവര്‍മാരെയും പച്ചക്കറി വ്യാപാരിയേയുമാണ് കനത്ത ചൂടില്‍ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ കേരളീയര്‍ക്ക് അത്ര പരിചയമില്ലായിരുന്ന സൂര്യഘാതം സംസ്ഥാനത്തും സാധാരണമായി മാറുകയാണെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.
പാലക്കാട് സംഭവത്തില്‍ ആര്‍ഡിഒ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിയ്ക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ അന്തരീക്ഷോഷ്മാവ് 40 ഡിഗ്രി കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചി, വയനാട് ജില്ലകളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.












Click it and Unblock the Notifications