തിലകന്‍ കോടതിയിലേയ്ക്ക്

അമ്മയ്ക്കു പുറമെ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും കടുത്ത നിലപാടുകളെടുത്തതോടെയാണ് തിലകന്‍ നിയമ സഹായം തേടാന്‍ തീരുമാനിച്ചത്.
ചൊവ്വാഴ്ച രാത്രി ആലപ്പുഴയില്‍ നിന്നും കൊച്ചിയിലെത്തിയ തിലകന്‍ തനിക്ക് തൊഴില്‍ നിഷേധിക്കുന്നതിനെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെപ്പറ്റി മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി.
അടുത്ത ദിവസം തന്നെ കോടതിയെ സമീപിക്കാനാണു സാധ്യത. അമ്മയും തിലകനും തമ്മിലുള്ള പ്രശ്‌നത്തില്‍ സമവായത്തിനുള്ള വഴികള്‍ തെളിഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇതിനിടെ തിലകന്‍ മാപ്പു പറയാതെ അദ്ദേഹവുമായി സഹകരിക്കില്ലെന്നു കഴിഞ്ഞ ദിവസം ഫെഫ്ക പ്രഖ്യാപിച്ചത്.












Click it and Unblock the Notifications