രാത്രിയാത്ര നിരോധനം: വയനാട്ടില്‍ 12ന് ഹര്‍ത്താല്‍

ജനങ്ങളുടെ ദുരിതം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ കേരള സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടതായി യുഡിഎഫ് ആരോപിച്ചു. ജനങ്ങളുടെ പ്രതിഷേധവും രോഷവും അറിയിക്കാനാണ് ഹര്‍ത്താല്‍. പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.
കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഈ പ്രശ്‌നത്തില്‍ കേന്ദ്രത്തിന്റെ പരാജയം മറച്ചുവെക്കുന്നതിനാണ് ഹര്‍ത്താലെന്നും അവര്‍ കുറ്റപ്പെടുത്തി.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷക വിരുദ്ധ നടപടികളിലും വാഗ്ദാന ലംഘനത്തിലും പ്രതിഷേധിച്ച് 12ന് വയനാട് ഹര്‍ത്താലിന് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം സംസ്ഥാന ചെയര്‍മാന്‍ എസി വര്‍ക്കി നേരത്തെ അഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications