ചൈനയില്‍ നായകള്‍ക്ക് നല്ലകാലം വരുന്നു

തെക്കന്‍ ചൈനയിലെ പ്രധാന നഗരമാ ഗ്യാങ്‌ഴോവിലെ പല റസ്റ്റോറന്റുകളിലും പ്രധാന വിഭവമാണ് നായയിറച്ചിയും പൂച്ചയിറച്ചിയും. ചൈനക്കാരുടെയും കൊറിയക്കാരുടെയും പ്രിയവിഭവങ്ങളാണ് ഇതുരണ്ടും.
മൃഗസംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഇവര രണ്ടും നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്. പൂച്ചയും നായയും മനുഷ്യനോട് വളരെ പെട്ടെന്ന് ഇണങ്ങുന്ന ജീവികളാണ് ഇവയെ ഭക്ഷണമാക്കുന്നത് നിരോധിക്കുന്നതിലൂടെ ചൈന സാമൂഹികമായി ഉയരുമെന്ന് ചൈനീസ് അക്കാദമിയിലെ പ്രഫസറായ ചാങ് ചിവന്‍ പറയുന്നു.
കഴിഞ്ഞ ഒളിമ്പിക്‌സ് കാലത്ത് ചൈനയില്‍ നായയിറച്ചി കൊണ്ടുള്ള വിഭവങ്ങള്‍ നിരോധിച്ചിരുന്നു. മറ്റു നാട്ടുകാരും ഇവിടെയെത്തുന്നത് കൊണ്ട് അവര്‍ക്ക് അരോചകത്വമുണ്ടാക്കരുതെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ ഹോട്ടലുകളിലെ മെനുവില്‍ നിന്നും നായയിറച്ചി വിഭവങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.
എന്നാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഭക്ഷണം സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഓരോ നാട്ടുകാര്‍ക്കും അവരുടെ സംസ്‌കാരം പിന്തുടരാനുള്ള അവകാശമുണ്ടെന്നും വാദങ്ങളുയര്‍ത്തി പലരും ഇതിനകം തന്നെ രംഗത്തുവന്നിട്ടുണ്ട്.
എന്നാല്‍ കഴിയ്ക്കാന്‍ ഇതല്ലാതെ മറ്റേറെ വിഭവങ്ങള്‍ ഉള്ളതുകൊണ്ട് മനുഷ്യത്വം കാണിച്ച് നായകളെയും പൂച്ചകളെയും ജീവിക്കാന്‍ അനുവദിക്കണമെന്ന വാദവും ഉയരുന്നുണ്ട്.












Click it and Unblock the Notifications