ഇന്ത്യന്‍ ബാലന്റെ മരണം: ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

വീടിന്റെ വാതില്‍ തുറന്നപ്പോള്‍ അബദ്ധത്തില്‍ ഗുര്‍ഷന്‍സിങ്ങിനെ ഇടിക്കുകയായിരുന്നുവെന്നാണ് ധില്ലന്‍ പൊലീസിന് നല്‍കിയ മൊഴിയിലുള്ളത്. ആഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ ബാലനെ കാറിന്റെ ഡിക്കിയിലിട്ട് വീടിന് ഇരുപത് കിലോമീറ്റര്‍ അകലെ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.പരിഭ്രാന്തിയിലായതിനാല്‍ ഈ സമയം ബാലന് ജീവനുണ്ടായിരുന്നുവോ എന്ന കാര്യം പരിശോധിച്ചിരുന്നില്ലെന്ന് ധില്ലന്‍ പോലീസിനോട് പറഞ്ഞു.
കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ ധില്ലന്റെ കാര്‍ വിശദമായി പരിശോധിച്ചു. കാറിന്റെ ഡിക്കിയിലുണ്ടായിരുന്ന കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മൂന്നു വയസ്സുകാരനായ ഗുര്‍ഷന്‍സിങിന്റെ മരണത്തിനിടയാക്കിയതെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം.












Click it and Unblock the Notifications