കാര്‍ലയും സര്‍ക്കോസിയും പരസ്പരം വഞ്ചിയ്ക്കുന്നു?

ഇപ്പോള്‍ ഈ പ്രയോഗം ഏറ്റവും കൂടുതല്‍ യോജിക്കുന്നത് തങ്ങള്‍ക്കാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഫ്രാന്‍സ് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും ഭാര്യ കാര്‍ല ബ്രൂണിയും.
2008ല്‍ വിവാഹിതരായ ഇവര്‍ ഒരുമിച്ചാണ് കഴിയുന്നതെങ്കിലും സര്‍ക്കോസി നാല്‍പ്പതുകാരിയായ മന്ത്രി ചാന്ടല് ജൂണോയ്ക്കൊപ്പവും കാര്‍ല പോപ്പ് താരം ബെഞ്ചമിന്‍ ബിലോയ്ക്കൊപ്പവുമാണെന്നാണ് ഫ്രാന്‍സിലെ മാധ്യമങ്ങളിലെല്ലാം വാര്‍ത്തകള്‍ വരുന്നത്.
ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ് ഫ്രാന്‍സിന്റെ പ്രഥമ ദമ്പതികള്‍. കാര്‍ലയും ബഞ്ചമിനും തമ്മിലുള്ള ഗോസിപ്പ് ഏറെനാളായി കേള്‍ക്കാന്‍ തുടങ്ങിയിരുന്നെങ്കിലും ഏതാനും ആഴ്ചകള്‍ മുമ്പാണ് ഇവര്‍ ശരിയ്ക്കും പ്രണയത്തിലായതെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ട്വിറ്ററിലും വെബ്സൈറ്റുകളിലുമെല്ലാം ഈ അടുക്കളരഹസ്യം അങ്ങാടിപ്പാട്ടാണിപ്പോള്. കാര്‍ല-സര്‍ക്കോസി ബന്ധം അന്ത്യശ്വാസം വലിച്ചുതുടങ്ങിയെന്നാണ് എല്ലാവരും പറയുന്നത്. കാര്‍ല ബഞ്ചമിനൊപ്പം നടക്കാന്തുടങ്ങിയപ്പോഴാണത്രേ സര്‍ക്കാസി ജൂണോയില്‍ ആശ്വാസം കണ്ടെത്തിയത്.
യഥാര്‍ത്ഥത്തില്‍ ഇവര്‍ തമ്മിലുള്ള ബന്ധം മറ്റൊരു വഞ്ചനയുടെ ബാക്കി പത്രമായിരുന്നു. ആദ്യ പങ്കാളികളെ വഞ്ചിച്ചാണ് ഇരുവരും പരസ്പരം പ്രണയിക്കുകയും പിന്നീട് വിവാഹമോചനം നേടി ഒരുമിക്കുകയും ചെയ്തത്.
ഇതേപാതയില്ത്തന്നെ ഇവര്‍ മുന്നോട്ടുപോവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ കുറ്റപ്പെടുത്തുന്നു. എല്ലാവാര്‍ത്തകളും ശരിവയ്ക്കും വിധം ഒരുപങ്കാളിയ്ക്കൊപ്പം കാലാകാലം ജീവിക്കുന്ന് ബോറിങാണെന്ന് കാര്‍ല വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications