കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ലയും സര്‍ക്കോസിയും പരസ്പരം വഞ്ചിയ്ക്കുന്നു?

  • By Lakshmi
Google Oneindia Malayalam News

Sarkozy and Carla
ലണ്ടന്‍: ഒരിക്കല്‍ വഞ്ചിച്ച് ശീലിച്ചവര്‍ പിന്നീടെന്നും അതു തുടര്‍ന്നുകൊണ്ടിരിക്കുമെന്ന് പറയാറുണ്ട്. പ്രണയം, വിവാഹം എന്നീക്കാര്യങ്ങളിലാണ് വഞ്ചനയെങ്കില്‍ അവര്‍ എന്നും വഞ്ചന ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നതില്‍ സംശയമില്ല.

ഇപ്പോള്‍ ഈ പ്രയോഗം ഏറ്റവും കൂടുതല്‍ യോജിക്കുന്നത് തങ്ങള്‍ക്കാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഫ്രാന്‍സ് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും ഭാര്യ കാര്‍ല ബ്രൂണിയും.

2008ല്‍ വിവാഹിതരായ ഇവര്‍ ഒരുമിച്ചാണ് കഴിയുന്നതെങ്കിലും സര്‍ക്കോസി നാല്‍പ്പതുകാരിയായ മന്ത്രി ചാന്‍ടല്‍ ജൂണോയ്‌ക്കൊപ്പവും കാര്‍ല പോപ്പ് താരം ബെഞ്ചമിന്‍ ബിലോയ്‌ക്കൊപ്പവുമാണെന്നാണ് ഫ്രാന്‍സിലെ മാധ്യമങ്ങളിലെല്ലാം വാര്‍ത്തകള്‍ വരുന്നത്.

ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ് ഫ്രാന്‍സിന്റെ പ്രഥമ ദമ്പതികള്‍. കാര്‍ലയും ബഞ്ചമിനും തമ്മിലുള്ള ഗോസിപ്പ് ഏറെനാളായി കേള്‍ക്കാന്‍ തുടങ്ങിയിരുന്നെങ്കിലും ഏതാനും ആഴ്ചകള്‍ മുമ്പാണ് ഇവര്‍ ശരിയ്ക്കും പ്രണയത്തിലായതെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ട്വിറ്ററിലും വെബ്‌സൈറ്റുകളിലുമെല്ലാം ഈ അടുക്കളരഹസ്യം അങ്ങാടിപ്പാട്ടാണിപ്പോള്‍. കാര്‍ല-സര്‍ക്കോസി ബന്ധം അന്ത്യശ്വാസം വലിച്ചുതുടങ്ങിയെന്നാണ് എല്ലാവരും പറയുന്നത്. കാര്‍ല ബഞ്ചമിനൊപ്പം നടക്കാന്‍തുടങ്ങിയപ്പോഴാണത്രേ സര്‍ക്കാസി ജൂണോയില്‍ ആശ്വാസം കണ്ടെത്തിയത്.

യഥാര്‍ത്ഥത്തില്‍ ഇവര്‍ തമ്മിലുള്ള ബന്ധം മറ്റൊരു വഞ്ചനയുടെ ബാക്കി പത്രമായിരുന്നു. ആദ്യ പങ്കാളികളെ വഞ്ചിച്ചാണ് ഇരുവരും പരസ്പരം പ്രണയിക്കുകയും പിന്നീട് വിവാഹമോചനം നേടി ഒരുമിക്കുകയും ചെയ്തത്.

ഇതേപാതയില്‍ത്തന്നെ ഇവര്‍ മുന്നോട്ടുപോവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ കുറ്റപ്പെടുത്തുന്നു. എല്ലാവാര്‍ത്തകളും ശരിവയ്ക്കും വിധം ഒരുപങ്കാളിയ്‌ക്കൊപ്പം കാലാകാലം ജീവിക്കുന്ന് ബോറിങാണെന്ന് കാര്‍ല വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X