സെക്‌സ് ഡോട്ട് കോം വില്‍പനയ്ക്ക്

ന്യൂ ജേഴ്‌സിയിലെ ഡോം പാര്‍ട്‌നേഴ്‌സ് എല്‍ എല്‍ സി കമ്പനിയുടെ ഉടമസ്ഥതയിലാണ് സെക്‌സ് ഡോട്ട് കോം ഡൊമെയിന്‍. 2006ല്‍ പതിനാല് ദശലക്ഷം ഡോളറിനാണ് ഈ കമ്പനി സെക്‌സ് ഡോട്ട് കോം സ്വന്തമാക്കിയത്. ഇതിനു മുമ്പ് ഇത് അറ്റോര്‍ണി ചാള്‍സ് കാരിയോണിന്റെ കൈവശമായിരുന്നു.
നിയമപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡോം പാര്‍ട്‌നേഴ്‌സ് എല്‍ എല്‍ സി കമ്പനി പൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിലകൂടിയ സെക്‌സ് ഡോട്ട് കോം വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ന്യൂയോര്‍ക്കിലെ വിന്‍ഡല്‍സ് മാര്‍ക്‌സ് ലെയ്‌നും മിറ്റന്‍ഡ്രോഫ് എല്‍ എല്‍ പിയുമാണ് ഇവര്‍ക്കെതിരെ ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് മാര്‍ച്ച് പതിനെട്ടിന് ഡോം പാര്‍ട്‌നേഴ്‌സ് എല്‍ എല്‍ സി കമ്പനി പൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, സെക്‌സ് ഡോട്ട് കോം വാങ്ങുന്നവര്‍ക്കും നിയമങ്ങള്‍ പ്രശ്‌നം അഭിമുഖീകരിക്കണ്ടിവന്നേയ്ക്കും. എങ്കിലും നെറ്റ് ലോകത്തെ ഏറ്റവും ജനപ്രിയ ഡൊമെയിന്‍ സ്വന്തമാക്കാന്‍ ഒട്ടേറെ ഇന്റര്‍നെറ്റ് കമ്പനികള്‍ രംഗത്തുവരുമെന്നാണ് കരുതുന്നത്.
നെറ്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ഒന്നാണ് സെക്‌സ്. അതുകൊണ്ട് തന്നെ സെക്‌സ് ഡോട്ട് കോമിനും നല്ല വില ലഭിക്കുമെന്നാണ് നെറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ലോകത്തിലെ ഏറ്റവും വിലകൂടിയ ഡോമെയിനുകളില്‍ ഒന്നായ സെക്‌സ് ഡോട്ട് കോം ദിവസവും നേടുന്നത് 15,000 ഡോളര്‍ വരുമാനമാണ്. 2006 ജനുവരിയിലാണ് എസ്‌കോം എല്‍ എല്‍ സി കമ്പനി വാങ്ങുന്നത്.












Click it and Unblock the Notifications