കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക കോടീശ്വരപട്ടിക: ആദ്യ അഞ്ചില്‍ 2 ഇന്ത്യക്കാര്‍

  • By Ajith Babu
Google Oneindia Malayalam News

Mukesh Ambani, Lakshmi Mittal among world's top ten billionaires
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ധനാഢ്യരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ രണ്ട് സ്ഥാനം ഇന്ത്യക്കാര്‍ക്ക്. ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി നാലാം സ്ഥാനത്തും മിത്തില്‍ സ്റ്റീല്‍ ഉടമ ലക്ഷ്മി മിത്തല്‍ അഞ്ചാം സ്ഥാനത്തുമാണ്.

മുകേഷ് അംബാനിയ്ക്ക് 2900 കോടി ഡോളറിന്റെയും മിത്തലിന് 2890 കോടി ഡോളറിന്റെയും സമ്പാദ്യമുണ്ടെന്ന് ഫോബ്‌സ് പറയുന്നു.

മെക്‌സിക്കന്‍ ടെലികോം രാജാവ് കാര്‍ലോസ് സ്ലിം ഹെലു ആണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. ഇദ്ദേഹത്തിന് 53.5 ബില്യന്‍ ഡോളറിന്റെ ആസ്തിയാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെക്കാള്‍ 500 മില്യണ്‍ ഡോളര്‍ അധികമാണ് സ്ലിമ്മിന്റെ സമ്പാദ്യം. 47 മില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി നിക്ഷേപകന്‍ വാറന്‍ ബഫറ്റ് മൂന്നാം സ്ഥാനത്തുണ്ട്.

വാള്‍മാര്‍ട്ടിന്റെ ക്രിസ്റ്റി വാള്‍ട്ടണാണ് ഏറ്റവും വലിയ ധനാഢ്യ. 22.5 ബില്ല്യണ്‍ ഡോളര്‍ സമ്പാദ്യത്തിന്റെ ഉടമയായ ഇവര്‍ മൊത്തം ലിസ്റ്റില്‍ പന്ത്രണ്ടാം സ്ഥാനക്കാരിയാണ്.

2009നെ പിടിച്ചുകുലുക്കിയ സാമ്പത്തിക മാന്ദ്യത്തില്‍ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട ആഗോള കോടീശ്വരനും ഇന്ത്യയില്‍ നിന്നാണ്. മുകേഷ് അംബാനിയുടെ സഹോദരന്‍ ഏറ്റവും വലിയ നഷ്ടം നേരിട്ട കോടീശ്വരന്‍. മുകേഷിന്റെ ആസ്തിയില്‍ നിന്നും 32 ബില്യണ്‍ ഡോളറിന്റെ കുറവാണുണ്ടായത്. ഓഹരി വിപണിയിലെ തകര്‍ച്ചയും രൂപയുടെ മൂല്യ ശോഷണവും കാരണം 29 ബഹുകോടിപതികളെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഇത്തവണയും അമേരിക്കയില്‍ നിന്നു തന്നെയാണ് ഏറ്റവും കൂടുതല്‍ സമ്പന്നര്‍ പട്ടികയില്‍ ഇടം കണ്ടെത്തിയത്-403 പേര്‍. ഏഷ്യയില്‍ ഇപ്പോള്‍ കോടിപതികളുടെ എണ്ണം ഏറ്റവും കൂടുതല്‍ ചൈനയിലാണ്- 28 പേര്‍. ഇന്ത്യയില്‍ ഇപ്പോള്‍ 24 ബഹുകോടിപതികള്‍ മാത്രമാണുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X