കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ ബില്‍: സമവായം വേണമെന്ന് ലാലുവും മുലായവും

  • By Ajith Babu
Google Oneindia Malayalam News

Lalu-Mulayam
ദില്ലി: സമവായം ഉണ്ടാകാതെ വനിതാ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിയ്ക്കരുതെന്ന് ശരത് യാദവും മുലായം സിങ് യാദവും സഭയില്‍ ആവശ്യപ്പെട്ടു. ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ സംസാരിയ്ക്കവെയാണ് ഇവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

ബില്ലില്‍ മുസ്ലീം, പിന്നാക്ക വനിതകള്‍ക്ക് പ്രത്യേക സംവരണം കൊണ്ടുവരണമെന്ന് മുലയാം സിങ്് ആവശ്യപ്പെട്ടു. പാര്‍ലമെന്റ് മാര്‍ഷല്‍ അംഗങ്ങളെ അപമാനിച്ചു. രാജ്യസഭയില്‍ നിന്നും അംഗങ്ങളെ പുറത്താക്കിയ നടപടി ശരിയായില്ലെന്ന് പ്രസംഗമധ്യേ മുലായം പറഞ്ഞു. എന്നാല്‍ രാജ്യസഭയിലെ വിഷയം ലോക്‌സഭയില്‍ ഉന്നയിക്കാനാവില്ലെന്നും പരാമര്‍ശം സഭയുടെ റെക്കോഡില്‍ നിന്നും നീക്കുന്നതായും സപീക്കര്‍ മീരാകുമാര്‍ അറിയിച്ചു.

ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് ജെഡിയു നേതാവ് ശരത് യാദവ് ആവശ്യപ്പെട്ടു. ബില്‍ വെറും നഗരവിപ്ലവം മാത്രമാണ്. ബില്‍ ഈ രൂപത്തില്‍ അവതരിപ്പിക്കരുത്. ബില്ലില്‍ സമവായമുണ്ടാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എല്ലാ പാര്‍ട്ടികളുമായും സമവായമുണ്ടാക്കണമെന്നും ശരത് യാദവ് ആവശ്യപ്പെട്ടു.

ബില്ലിനെ ചൊല്ലി കോണ്‍ഗ്രസ് പിന്നീട് ദുഖിയ്‌ക്കേണ്ടി വരുമെന്ന് പിന്നീട് സംസാരിച്ച ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു. മമതയ്ക്ക് നന്ദി പറയുന്നു. മമതയില്‍ ഇനിയും പ്രതീക്ഷയുണ്ട്. ബില്ലിന്റെ കാര്യത്തില്‍ ഒട്ടേറെ കോണഗ്രസ്, ബിജെപി എംപിമാര്‍ക്ക് അതൃപ്തിയുണ്ട്. ബില്ലില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംവരണം വേണമെന്നും ലാലു ആവശ്യപ്പെട്ടു.

സഭ നടപടികള്‍ തടസ്സപ്പെടുത്തിയതുകൊണട് ഒന്നും നേടാനാവില്ലെന്ന് അംഗങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് പ്രണബ് മുഖര്‍ജി അറിയിച്ചു. ബില്‍ സംബന്ധിച്ച് എല്ലാ രാഷ്രടീയ പാര്‍ട്ടികളുമായും സംസാരിക്കും. സഭാ നടപടികള്‍ സുഗമമായി നടത്താന്‍ അംഗങ്ങള്‍ സഹകരിക്കണമെന്നു പ്രണബ് ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X