കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍

  • By Ajith Babu
Google Oneindia Malayalam News

Russian Prime Minister Vladimir Putin
ദില്ലി: റഷ്യന്‍ പ്രധാനമന്ത്രി വഌമിഡര്‍ പുടിന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച ഇന്ത്യയിലെത്തും. ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാന മേഖലകളിലുള്ള സഹകരണം ഉറപ്പാക്കുകയാണ് സന്ദര്‍ശനലക്ഷ്യം.

ഇന്ത്യയും റഷ്യയും തമ്മില്‍ പ്രതിരോധ, ഊര്‍ജ്ജ മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുകയായിരിക്കും റഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ പ്രധാന ലക്ഷ്യം. അഡ്മിറല്‍ ഗ്രോഷ്‌കോവ് കപ്പല്‍ ഇന്ത്യക്കു കൈമാറുന്നതിനുള്ള അന്തിമ കരാര്‍ ഉള്‍പ്പെടെ പ്രതിരോധ രംഗത്ത് ഒട്ടേറെ കരാറുകള്‍ പുടിന്റെ സന്ദര്‍ശനവേളയില്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിഗ്29 വിമാനങ്ങളുടെ വില്‍പ്പന, കൂടംകുളം ഉള്‍പ്പെടെ ആണവോര്‍ജ്ജ മേഖലയിലെ പദ്ധതികള്‍ എന്നിവ സംബന്ധിച്ചുള്ള കരാറുകളെ കുറിച്ച് പുടിന്റെ സന്ദര്‍ശനവേളയില്‍ അന്തിമ തീരുമാനമായേക്കും.

അഞ്ചാം തവണയാണ് പുടിന്‍ ഇന്ത്യയിലെത്തുന്നതെങ്കിലും പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. പധാനമന്ത്രി മന്‍മോഹന്‍സിങ്, രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ തുടങ്ങിയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X