പുരുഷന്മാര്‍ക്കും സംവരണമാകാം: സോണിയ

ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവച്ച സമയത്ത് തനിക്കു ചൂറ്റും കൂടി പരാതി പറഞ്ഞ പുരുഷ എം.പിമാരോടായിരുന്നു സോണിയ ഈ തമാശപറഞ്ഞത്.
തൃണമൂല്‍ കോണ്‍ഗ്രസിലെ കല്യാണ്‍ ബാനര്‍ജിയാണ് വനിതാ ബില്ലിനെക്കുറിച്ചുള്ള തങ്ങളുടെ ആശങ്ക സോണിയയ്ക്കു മുമ്പില്‍ അവതരിപ്പിച്ചത്. രണ്ടു പ്രശ്‌നങ്ങളാണ് ബാനര്‍ജി ഉന്നയിച്ചത്.
ഓരോ തെരഞ്ഞെടുപ്പിലും സംവരണമണ്ഡലം മാറിക്കൊണ്ടിരുന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയും എം.പിമാര്‍ക്ക് ആത്മാര്‍ത്ഥതയില്ലാതാവുകയും ചെയ്യും.
മറ്റൊന്ന് 33 ശതമാനം സംവരണത്തിനു പുറമെ ജനറല്‍ സീറ്റുകളിലേക്കു കൂടി വനിതകള്‍ മത്സരിച്ചാല്‍ പുരുഷന്മാരുടെ സ്ഥിതി അധോഗതിയാകുമെന്നും സ്ത്രീ പ്രാതിനിധ്യം 33 ശതമാനത്തില്‍ കൂടുമെന്നും ചാര്‍ട്ടൊക്കെ വരച്ച് ബാനര്‍ജി സോണിയയെ ബോധിപ്പിച്ചു.
ഇതിനിടെയാണ് എന്നാല്‍ ആണുങ്ങള്‍ക്കും സംവരണമായേക്കാമെന്നു പറഞ്ഞ് സോണിയ അന്തരീക്ഷം തണുപ്പിച്ചത്.
സഭ പിരിഞ്ഞു കഴിഞ്ഞാല്‍ സാധാരണ ഉടന്‍ സഭ വിട്ടുപോകാറുള്ള സോണിയ ഇന്നലെ 20 മിനിറ്റോളം വിവിധ പാര്‍ട്ടികളിലെ എം.പിമാരോടു സംസാരിച്ചു.
വനിതാ ബില്ലിനെതിരെ ചൊവ്വാഴ്ച രാജ്യസഭയില്‍ ബഹളം വച്ച ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനോട് 7 പെണ്‍മക്കളുള്ള താങ്കള്‍ വനിതാ ബില്ലിനെ അനുകൂലിക്കേണ്ടതല്ലേ എന്നുള്ള സോണിയയുടെ ചോദ്യവും സഭയില്‍ ചിരിപടര്‍ത്തിയിരുന്നു. തീര്‍ത്തും യാഥാര്‍ത്ഥ്യത്തിലൂന്നിക്കൊണ്ടുള്ള സോണിയയുടെ ഈ ചോദ്യത്തെ ലാലു ഒരു ചിരിയോടെ തള്ളിക്കളയുകയായിരുന്നു.












Click it and Unblock the Notifications