കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയ്ക്ക് വേണ്ടി 1മണിക്കൂര്‍ വിളക്കണയ്ക്കൂ

  • By Lakshmi
Google Oneindia Malayalam News

Earth
ദില്ലി: കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള ആഗോള ബോധവത്കരണ പരിപാടിയുടെ ഭാഗമായി ലോകമൊട്ടുക്കും മാര്‍ച്ച് 27ന് എര്‍ത്ത് അവര്‍ ആചരിക്കും.

രാത്രി 8.30 മുതല്‍ 9.30 വരെ ലൈറ്റുകള്‍ ഉള്‍പ്പെടെ എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്താണ് എര്‍ത്ത് അവര്‍ ആചരണം.

വേള്‍ഡ്‌വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ കണ്ണിയാകാന്‍ രാജ്യത്തെ വന്‍ നഗരങ്ങളായ മുംബൈയും ദില്ലിയും ഒരുക്കം തുടങ്ങിക്കഴിഞ്ഞു.

നഗരത്തില്‍ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഈ ഒരു മണിക്കൂറില്‍ അണയ്ക്കുമെന്നു പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എര്‍ത്ത് അവര്‍ ആചരണത്തിനു പിന്തുണ വാഗ്ദാനം ചെയ്തു.

സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിലെയും സ്റ്റുഡിയോകളിലെയും സഹപ്രവര്‍ത്തകരോട് ഈ ഒരു മണിക്കൂര്‍ വിളക്കുകളണയ്ക്കാന്‍ ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യയില്‍ ഈ പ്രചാരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറാണ് അഭിഷേക്.

ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഇടയാക്കുന്ന ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ ലോകജനതയെ പ്രേരിപ്പിച്ച് മാര്‍ച്ച് മാസത്തിലെ അവസാന ശനിയാഴ്ചയാണ് എര്‍ത്ത് അവര്‍ ആചരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X