Get Updates
Get notified of breaking news, exclusive insights, and must-see stories!

നിത്യാനന്ദ വീഡിയോ സംപ്രേഷണത്തിനെതിരെ യദ്യുരപ്പ

Nithyananda
ബാംഗ്ലൂര്‍: ലൈംഗികവിവാദത്തില്‍ അകപ്പെട്ട സ്വാമി നിത്യാനന്ദയുടെ അശ്ലീല വീഡിയോ ചാനലുകള്‍ വീണ്ടും വീണ്ടും സംപ്രേക്ഷണം ചെയ്യുന്നത് ശരിയായ നടപടിയായി തോന്നുന്നില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയും ആഭ്യന്തരമന്ത്രി വിഎസ് ആചാര്യയും.

നിത്യാനന്ദ സ്വാമിയുടെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി ശരിയായില്ല. ചില മാധ്യമങ്ങള്‍ ഈ ദൃശ്യങ്ങള്‍ വീണ്ടും വീണ്ടും കാണിച്ചത് അസ്വസ്ഥതയുണ്ടാക്കുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ച ഒരു നടപടിയായിരുന്നില്ല മാധ്യമങ്ങള്‍ കാണിച്ചത്-യദ്യൂരപ്പ പറഞ്ഞു.

നിത്യാനന്ദയുടെ ആശ്രമം കണ്ടുകെട്ടാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും നിലവില്‍ നിത്യാനന്ദനെതിരെ ഒരു പരാതിയും സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സ്വാമിയുമായി ബന്ധപ്പെട്ട കേസ് തമിഴ്‌നാട് സര്‍ക്കാര്‍ ഇതേവരെ കര്‍ണാടകത്തിന് കൈമാറിയിട്ടില്ലെന്ന് അഭ്യന്തരമന്ത്രി ആചാര്യ പറഞ്ഞു. ബിദദിയിലുള്ള ആശ്രമത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആചാര്യ പറഞ്ഞു.

നിത്യാനന്ദ സ്വാമിയുടെ ആശ്രമം സ്ഥിതി ചെയ്യുന്നത് സ്വകാര്യ ഭൂമിയിലായതിനാല്‍ അത് ഏറ്റെടുക്കാന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല. നിത്യാനന്ദ സ്വാമി എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. നിത്യാനന്ദ സ്വാമിയെ പറ്റിയോ ആശ്രമത്തെപ്പറ്റിയോ എന്തെങ്കിലും പരാതി വന്നാല്‍ അന്വേഷിക്കാം. ഇതുവരെയും ഒരു പരാതിയും സര്‍ക്കാരിന് ലഭിച്ചിട്ടില്ല-മന്ത്രി വ്യക്തമാക്കി.

സ്വാമി നിത്യാനന്ദയ്‌ക്കെതിരെയുള്ള കേസ് തമിഴ്‌നാട് കര്‍ണാടകയ്ക്കു കൈമാറിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിഎസ് ആചാര്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+