നിത്യാനന്ദയുടെ ആശ്രമത്തിനെതിരെ ദമ്പതികള്‍

തങ്ങളുടെ മകനെ ആശ്രമത്തില്‍ പിടിച്ചുവച്ചിരിക്കുകയാണെന്ന് കാണിച്ചാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുച്ചിറപ്പള്ളിയിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഈ പരാതിയെക്കുറിച്ച് അന്വേഷിക്കാനായി ബുധനാഴ്ച ബിദദി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കുട്ടിയ്ക്ക് സ്വന്തം താല്‍പര്യപ്രകാരം തീരുമാനമെടുക്കാമെന്നും രക്ഷിതാക്കളുടെ അടുത്തേയ്ക്ക് പോകണമെങ്കില്‍ പോകാമെന്നും ബിദദി പൊലീസ് പറയുന്നു.
നിത്യാനന്ദയുടെ ആശ്രമങ്ങളില്‍ പ്രത്യേകിച്ചും ബിദദിയിലെ ഹെഡ്ക്വാട്ടേഴ്‌സില്‍ മനുഷ്യാവകാശ ധ്വംസനങ്ങളും ലൈംഗികചൂഷണവും നടക്കുന്നുവെന്ന് പരക്കെ ആരോപണമുണ്ട്.
സ്വാമിയുടെ ശിഷ്യനായിരുന്ന കെ ലെനിനാണ് ഈ പരാതികളുമായി ആദ്യം പൊലീസിനെ സമീപിച്ചത്. പിന്നീടാണ് തിരുച്ചിറപ്പള്ളിയിലെ ദമ്പതികള്‍ തങ്ങളുടെ മകനെആശ്രമത്തില്‍ പിടിച്ചുവച്ചിരിക്കുകയാണെന്ന് കാണിച്ച് പൊലീസിനെ സമീപിച്ചത്.
കേസില്‍ തിരുച്ചിറപ്പള്ളി പൊലീസിന് എല്ലാ സഹായവും നല്‍കുമെന്ന് ബിദദി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications