വനിതാ ബില്‍: സമവായമുണ്ടാക്കാന്‍ മമത

ലാലു പ്രസാദ് യാദവ്, മുലായം സിംഗ് യാദവ്, ശരത് യാദവ് എന്നിവരുമായാണ് മമത ചര്‍ച്ച നടത്തുന്നത്. ബില്ലിനെ ചൊല്ലി സഭാ നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുന്നതിനേ തുടര്‍ന്നാണ് മധ്യസ്ഥ ചര്‍ച്ച അനിവാര്യമായത്.
നേരത്തേ മമതയും ബില്ലിനോട് മുഖം തിരിച്ചിരുന്നു. എന്നാല്‍ അതൃപ്തിയുണ്ടാക്കിയ കാര്യങ്ങള്‍ വ്യക്തമാക്കിയ മമത രാജ്യസഭയിലും വനിതാ സംവരണം വേണമെന്ന് ആവശ്യപ്പെട്ട് നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ഇതിനിടെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അവസാനനിമിഷം മമത ബില്ലിനെ അനുകൂലിക്കാതിരുന്നതില്‍ സോണിയ നേരത്തേ നിരാശ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മമത നിലപാടില്‍ അയവ് വരുത്തിയത് കോണ്‍ഗ്രസിന് തല്‍ക്കാലം ആശ്വാസമേകിയിരിക്കുകയാണ്.












Click it and Unblock the Notifications