Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ബില്‍: മമത അയയുന്നു

Mamata Banerjee
ദില്ലി: വനിതാ സംവരണബില്ലിനോട് അവസാനദിവസം മുഖം തിരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി ഒടുവില്‍ അയയുന്നു. ബില്ലിനോട് എതിര്‍പ്പില്ലെന്നും എന്നാല്‍ വേണ്ടത്ര ചര്‍ച്ച ചെയ്യാതെ ബില്‍ പാസാക്കിയതുകൊണ്ടാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കാരണമായതെന്നും അവര്‍ വ്യക്തമാക്കി.

രാജ്യസഭയിലും വനിതകള്‍ക്ക് സംവരണമേര്‍പ്പെടുത്തണമെന്ന് ബുധനാഴ്ച അവര്‍ ആവശ്യപ്പെട്ടു. ബില്‍ വോട്ടിനിടും മുമ്പ് സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന ആവശ്യം നിഷേധിച്ചതില്‍ മമതയ്ക്ക് പ്രതിഷേധമുണ്ടായിരുന്നു.

മുസ്ലീം, ദളിത്, മറ്റു പിന്നാക്കക്കാര്‍ എന്നിവര്‍ ക്ക് സംവരണം നല്‍കണമെന്ന ആവശ്യം ചര്‍ച്ചയിലൂടെ പരിഹരിച്ച് മാത്രമേ ബില്‍ പാസാക്കാവൂ എന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍വ്വകക്ഷിയോഗം അവസാനനിമിഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ആദ്യം ഉറപ്പ് തന്ന് പ്രധാനമന്ത്ര തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് മമത പറഞ്ഞു.

എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടതെന്നും മമത പറഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മമതയുടെ എതിര്‍പ്പിന് കാരണം ഇതൊന്നുമല്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ബില്‍ പാസാക്കുന്നതിനായി ഇടതുപക്ഷത്തെ കൂട്ടുപിടിച്ചതാണത്രേ മമതയെ രോഷാകുലയാക്കിയത്. ബുധനാഴ്ച ഇത് മമതയുടെ നാവില്‍ നിന്നുതന്നെ പുറത്തുവന്നു.

രാജ്യസഭയിലും വനിതാ സംവരണം വേണമെന്നാവശ്യപ്പെട്ട മമത സാധാരണക്കാരായ സ്ത്രീകള്‍ ഇവിടെ എത്തുന്നതില്‍ എതിര്‍പ്പുള്ള സിപിഎം അത് തടയുമെന്ന് സഭയില്‍ ആരോപിച്ചു.

ബില്ലിനെ അനുകൂലിച്ചാല്‍ ബംഗാളില്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകലുമോയെന്ന് മമതയ്ക്ക് പേടിയുണ്ട്. സംവരണത്തിനകത്ത് പ്രത്യേക സംവരണം എന്ന വാദത്തോട് സിപിഎം ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ തൃണമൂല്‍ ബില്ലിനെ അനുകൂലിക്കാതിരിക്കുന്നത് പാര്‍ട്ടിയ്ക്ക് ഗുണകരമാകുമെന്നാണ് മമതയുടെ കണക്കുകൂട്ടല്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+