കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടുംചൂട്: പാലക്കാട്ട് തൊഴില്‍സമയം മാറ്റി

  • By Ajith Babu
Google Oneindia Malayalam News

Drought
പാലക്കാട്: വേനല്‍ കടുത്തതിനെ തുടര്‍ന്ന് സൂര്യഘാത സാധ്യതയേറിയ പാലക്കാട് ജില്ലയിലെ തൊഴില്‍ സമയത്തില്‍ മാറ്റം വരുത്തുന്നു. ഇത് പ്രകാരം തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ സമയം പുനക്രമീകരിച്ചു. രാവിലെ ഏഴു മുതല്‍ 11 മണി വെരുയം ഉച്ചയ്ക്ക് മൂന്ന് മുതല്‍ ആറു വരെയുമാണ് പുതുക്കിയ സമയക്രമം.

ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 5 പേര്‍ക്ക് സൂര്യഘാതത്തില്‍ പൊള്ളലേല്‍ക്കുകയും ഒരു പശു ചാവുകയും ചെയ്തിരുന്നു.

അതിനിടെ പാലക്കാട് ജില്ലയില്‍ ആരോഗ്യവകുപ്പ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു മണി വരെയുള്ള സമയങ്ങളില്‍ വെയിലത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. രോഗികളും കുട്ടികളും ഈ സമയത്ത് യാത്ര ഒഴിവാക്കണം. മദ്യപാനവും അമിത ഭക്ഷണവും സൂര്യാഘാതത്തിന് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X