കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചായക്കോപ്പയിലെ കൊടുങ്കാറ്റ്: ആര്‍എസ്പി പത്തിമടക്കി

  • By Ajith Babu
Google Oneindia Malayalam News

RSP
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ലഭിച്ചില്ലെങ്കിലും കടുത്ത പ്രതിഷേധ നടപടികളിലേക്ക് കടക്കേണ്ടെന്ന് ആര്‍എസ്പി തീരുമാനിച്ചു. ഇതിന്റെ പേരില്‍ മന്ത്രിയെ പിന്‍വലിയ്ക്കുക, മുന്നണി വിടുക എന്നീ കടുത്ത തീരുമാനങ്ങള്‍ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്ന് ആര്‍എസ്പി നേതൃത്വം വിലയിരുത്തി.

രണ്ട് സീറ്റും സിപിഎം ഏറ്റെടുക്കുകയാണെങ്കില്‍ പാര്‍ട്ടി കടുത്ത പ്രതിഷേധം എല്‍ഡിഎഫില്‍ പ്രകടിപ്പിയ്ക്കും. സീറ്റുകള്‍ ഏറ്റെടുത്തതില്‍ ആര്‍എസ്പി കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചുവെന്ന് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ തന്നെ സമ്മേളനത്തില്‍ അറിയിക്കണം. അല്ലെങ്കില്‍ ആര്‍എസ്പി സ്വന്തം നിലയ്ക്ക് വാര്‍ത്താ സമ്മേളനം വിളിച്ച് എതിര്‍്പ്പ് പ്രകടിപ്പിയ്ക്കും. കേന്ദ്ര കമ്മിറ്റിയില്‍ വിഷയം അവതരിപ്പിയ്ക്കാനും ആര്‍എസ്പി സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

ഇതോടെ ലോക്‌സഭാ സീറ്റ് വിഭജനത്തില്‍ ആര്‍എസ്പിയുടെ എതിര്‍പ്പ് പതിവ് പോലെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുകയാണ്. സീറ്റ് വിഭജനം ചര്‍ച്ച ചെയ്യുന്നതിനുള്ള മുന്നണി യോഗം സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ പുരോഗമിക്കുകയാണ്. ആര്‍എസ്പിയുടെ തീരുമാനം സിപിഎം തന്നെ രണ്ട് സീറ്റുകള്‍ ഏറ്റെടുക്കുമെന്ന സൂചനകളാണ് നല്‍കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X