സൂര്യാഘാതത്തെക്കുറിച്ച് പഠിക്കും: മുഖ്യമന്ത്രി

ജില്ലയില്‍ ഇതുവരെ ആറു പേര്‍ക്കാണ് ഇതുവരെ സൂര്യാഘാതം ഏറ്റിരിക്കുന്നത്. സൂര്യാഘാതത്തിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുടിവെളള വിതരണത്തിനായി കൂടുതല്‍ തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
മുമ്പെങ്ങുമില്ലാത്ത കൊടുംചൂടും വരള്‍ച്ചയുമാണ് ഇത്തവണ സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. സൂര്യാഘാതമേറ്റ് പാലക്കാട്ട് ഒരു പശു ചാവുകയും ആറു പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
അതേ സമയം കനത്ത ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമേകി ഒരാഴ്ചയ്ക്കുള്ളില്‍ വേനല്‍മഴയെത്തുമെന്ന് കാലാവസ്ഥാപ്രവചനം ജനങ്ങളില്‍ പ്രതീക്ഷ വളര്‍ത്തിയിട്ടുണ്ട്.












Click it and Unblock the Notifications