പള്ളിവളപ്പില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

തുകലശേരി ബാലികാമഠം ഹയര്‍ സെക്കണ്ടറിയിലെ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ്. പഠിക്കുന്നതിനെ ചൊല്ലി വീട്ടുകാര്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി 10 മണിയോടെ പെണ്‍കുട്ടിയെ വീട്ടില്‍നിന്നും കാണാതാവുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അന്വേഷണം നടക്കുന്നതിനിടെ വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്നും രണ്ടര കിലോമീറ്റര്‍ അകലെയുള്ള തുകലശേരി സിഎസ്‌ഐ പള്ളി വളപ്പിലെ തയ്യല്‍ സ്‌കൂളിന്റെ വരാന്തയില്‍ തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.
മരിയ്ക്കുന്നതിന് മുമ്പ പെണ്‍കുട്ടി ഫോണ്‍ ചെയ്ത സമീപവാസികളായ അനൂപ്, സനൂജ് എന്നിവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തു. അനൂപുമായി പെണ്‍കുട്ടിക്ക് പ്രണയബന്ധം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications