വിവാഹത്തിന്റെ ആയുസ്സ് അറിയില്ല കാര്‍ല

അല്ലെങ്കില്‍ത്തന്നെ ലോകത്തെ മാധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവന്‍ ഫ്രാന്‍സിലെ പ്രഥമദമ്പതികളുടെ വിവാഹ ബന്ധവും പരപുരുഷ, പരസ്ത്രീ ബന്ധവും പിച്ചിച്ചീന്തി പരിശോധിക്കുകന്നതിനിടെ കാര്‍ല ഇത്തരത്തില്‍ പ്രതികരിയ്ക്കുമോ.
വിവാഹബന്ധം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് അറിയില്ലെന്നാണ് കാര്‍ല പറഞ്ഞിരിക്കുന്നത്. സ്കൈ ന്യൂസിന് നല്കിയ ഒരു അഭിമുഖത്തിലാണ് ഊഹാപോഹങ്ങള്‍ ശരിയാണെന്ന സൂചന നല്കുന്നവിധത്തില് കാര്‍ ല സംസാരിച്ചിരിക്കുന്നത്.
താനും പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും തമ്മിലുള്ള ബന്ധം ഒരു യക്ഷിക്കഥ പോലെ തോന്നുന്നുവെന്നു പറഞ്ഞ കാര്‍ല വിവാഹന്ധം എന്നേയ്ക്കുമുള്ളതാണോയെന്ന ചോദ്യത്തിന് 'അല്ല' എന്ന് ഉറപ്പിക്കും വിധമുള്ള ഉത്തരമാണത്രേ നല്‍കിയത്.
വിവാഹം ഒരു ആയുസ്സിലേയ്ക്ക് മുഴുവനുമുള്ളതാണെന്ന് എനിയ്ക്കറിയാം പക്ഷേ ആരു കണ്ടു എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന്. അത് എന്നേയ്ക്കുമുള്ളതാവണമെന്ന് ഞാനാഗ്രഹിക്കുന്നു, നിലനില്ക്കുമെന്നാണെന്റെ പ്രതീക്ഷ, പക്ഷേ നാളെ നമ്മള് മരിച്ചുപോയാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ?- ഇതായിരുന്നു 43കാരിയായ കാര്‍ലയുടെ ഉത്തരം.
ഉത്തരം നല്കിയതാവട്ടെ ചോദ്യം ചോദിച്ച് കഴിഞ്ഞ ഏറെനേരം മൗനമായി ഇരുന്നശേഷവും. സര്‍ക്കോസി ഫ്രാന്‍സിലെ ഒരു വനിതാ മന്ത്രിയ്ക്കൊപ്പവും കാര്‍ല ബെഞ്ചമിന്‍ ബിലോ എന്ന പോപ് താരത്തിനൊപ്പവുമാണെന്നാണ് ഗോസിപ്പുകള്‍ പരക്കുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications