കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികള്‍ക്കായി കോണ്ടം നിര്‍മ്മിയ്ക്കുന്നു

  • By Lakshmi
Google Oneindia Malayalam News

ജെനീവ: കുട്ടികളില്‍ നിന്നും കുട്ടിത്തം അകന്നുപോകുന്ന കാലമാണിത്. അഞ്ചും ഒന്‍പതും വയസ്സുള്ള കുട്ടികള്‍ അമ്മമാരാവുകയും പന്ത്രണ്ടും പതിനഞ്ചും വയസ്സുള്ളവര്‍ അച്ഛന്മാരാവുകയുംചെയ്യുന്ന കാലം.

എന്തായാലും സമൂഹത്തിലെ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കണക്കിലെടുത്ത് അഡ്വാന്‍സ്ഡ് ആവുകയാണ് സ്വിറ്റ്‌സര്‍ലാന്റ്. കാര്യം മറ്റൊന്നുമല്ല, ഇവിടെ കുട്ടികള്‍ക്കായുള്ള കോണ്ടങ്ങള്‍ വിപണിയിലിറക്കുന്നു.

പന്ത്രണ്ട്, പതിനാല് വയസ്സുവരെയുള്ള ആണ്‍കുട്ടിള്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ പ്രത്യേക കോണ്ടം പുറത്തിറക്കുന്നത്. ഹോട്ട്‌ഷോട്ട് എന്നാണിതിന് പേരിട്ടിരിക്കുന്നത്.

കുട്ടികള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ മതിയായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതിരിക്കുകയും അതുമൂലം ലൈംഗിക രോഗങ്ങള്‍ പടരുകയും ചെയ്യുന്നു. ഇക്കാര്യം ഗൗരവത്തിലെടുത്താണ് സര്‍ക്കാറിന്റെ പുതിയ നീക്കം.

പത്തു വയസിനും 20 വയസിനും ഇടയില്‍ പ്രായമുള്ള 1480 പേരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തി്. കോണ്ടം നിര്‍മ്മാണത്തിന് ഒരു കമ്പനിയെ ഏല്‍പ്പിച്ചിരിക്കുന്നത്.

തൊണ്ണൂറുകളെ അപേക്ഷിച്ച് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഈ പതിറ്റാണ്ടില്‍ ഇരട്ടിയോളം കുട്ടികളാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതെന്നും പഠനത്തില്‍ കണ്ടെത്തി.

കോണ്ടം ഹിറ്റായാല്‍ പദ്ധതി യുകെയിലേക്ക് വ്യാപിപ്പിക്കുമെന്ന് നിര്‍മ്മാണ കമ്പനി പറയുന്നു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൗമാര ഗര്‍ഭിണികളുള്ളത് യുകെയിലാണെന്നതാണ് കമ്പനി ഇതിനായി നിരത്തുന്ന സാധ്യതകള്‍.

12നും 20നും ഇടയില്‍ പ്രായമുള്ളവരില്‍ ജര്‍മന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ സാധാരണ കോണ്ടം ഇത്തരക്കാര്‍ക്ക് യോജിച്ചതല്ലെന്നു കണ്ടെത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X