ചിദംബരവും മാലിക്കും തമ്മില്‍ തര്‍ക്കം

അതിര്‍ത്തി കടന്നുള്ള തീവ്രവാദി പ്രവര്‍ത്തനത്തില്‍ ഐഎസ്‌ഐക്ക്പങ്കുണ്ടെന്ന ചിദംബരത്തിന്റെ പ്രസ്താവനായാണ് മാലക്കിനെ ചൊടിപ്പിച്ചത്.
ലഷ്‌കര്‍ ഇ തൊയ്ബ. ജയ്ഷ് ഇ മുഹമ്മദ്തുടങ്ങിയ സംഘടനകളുടെ പേരെടുത്തുപറഞ്ഞാണ് ചിദംബരം ആരോപണം ഉന്നയിച്ചത്.
ബലൂചിസ്ഥാനില്‍ ഇന്ത്യന്‍ ഏജന്‍സികളുടെ സാന്നിധ്യമുണ്ടെന്ന ആരോപണം ഉയര്‍ത്തിയാണ് മാലിക് തിരിച്ചടിച്ചത്. അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പാകിസ്താനില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സഹായം ചെയ്യുവെന്നും മാലിക് ആരോപിച്ചു.
ഇന്ത്യന്‍ സഹായം ലഭിച്ചതിനെക്കുറിച്ചുള്ള ഓഡിയോ ടേപ്പുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും മാലിക് അവകാശപ്പെടുന്നു.
തീവ്രവാദത്തെക്കുറിച്ച് ദില്ലിയില്‍ നടന്ന മുഖാമുഖം പരിപാടിക്കിടെയായിരുന്നു എല്ലാവരുടെയും കാണ്‍കെ ഇവര്‍ വാക്ശരങ്ങളുതിര്‍ത്തത്.












Click it and Unblock the Notifications