നിത്യാനന്ദ വീഡിയോ: സംപ്രേഷണം നിര്‍ത്താന്‍ ഉത്തരവ്

മുന്‍ എംഎല്‍എയും അഭിഭാഷകനുമായ കെ.എന്‍ സുബ്ബറെഡ്ഡി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സംസ്ഥാനസര്‍ക്കാരിനും വിവിധ ടിവി ചാനലുകള്‍ക്കും നോട്ടീസ് അയയ്ക്കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
കേസിന്റെ തുടര്‍വാദം മാര്‍ച്് 17 ലേക്കു മാറ്റി. പ്രാദേശിക ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ കുട്ടികളെയും യുവാക്കളെയും പ്രതികൂലമായി സ്വാധീനിക്കുന്നതും സന്യാസധര്‍മങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കു ദോഷകരവുമാണെന്നു ചൂണ്ടിക്കാണിച്ചായിരുന്നു റെഡ്ഡിയുടെ ഹര്‍ജി.
അതിനിടെ കുപ്രചരണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയാണെന്നു യുഎസ് ഭക്തനു നല്‍കിയ അഭിമുഖത്തില്‍ നിത്യാനന്ദ ആവര്‍ത്തിച്ചു. ആസൂത്രിത ഗൂഡാലോചനയുടെ ഇരയാണു താനെന്നവകാശപ്പെട്ട് ഉത്തരേന്ത്യന്‍ ചാനലിലും നിത്യാന്ദ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു.
അഭിമുഖം ചിത്രീകരിച്ചതെവിടെവച്ചെന്നു ചാനല്‍ വ്യക്തമാക്കിയില്ല. സ്വന്തമായി സ്വത്തു സമ്പാദിച്ചിട്ടില്ലെന്നും ധര്‍മപീഠ ആശ്രമങ്ങള്‍ വിശ്വാസികള്‍ നല്‍കിയ സംഭാവനയിലൂടെയാണു പ്രവര്‍ത്തിക്കുന്നതെന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നടിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ സംബന്ധിച്ചു നിത്യാനന്ദ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.












Click it and Unblock the Notifications