വിലക്കയറ്റം: ഇടതുപ്രക്ഷോഭം തുടങ്ങി

സിപിഎം ജനറല് സെക്രട്ടറി പ്രകാശ് കാരാട്ടാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. സിപിഐ ജനറല്‍ സെക്രട്ടറി എബി ബര്‍ദനും മറ്റു ഇടതുപാര്‍ട്ടികളുടെ നേതാക്കളും മാര്‍ച്ചിനെ അഭിസംബോധന ചെയ്തു.
വിലക്കയറ്റത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളുടെ ഫലമായി ഉണ്ടാകുന്ന വിലക്കയറ്റം സംസ്ഥാനങ്ങളുടെ മേല്‍കെട്ടിവെയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നതെന്നും കാരാട്ട് ആരോപിച്ചു. ഭക്ഷ്യവസ്തുക്കളുടെ വില കൂടുമ്പോഴും കര്‍ഷകന് ഗുണമുണ്ടാവുന്നില്ലെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അതിനിടെ വിലക്കയറ്റം നടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ഇടതുപാര്‍ട്ടി അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി.












Click it and Unblock the Notifications