കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമലിംഗരാജു സുപ്രീം കോടതിയിലേക്ക്

  • By Ajith Babu
Google Oneindia Malayalam News

Ramaling Raju
ദില്ലി: ഒരു വര്‍ഷത്തിലേറെയായി ഇരുമ്പഴികള്‍ക്കുള്ളില്‍ കഴിയുന്ന സത്യം കമ്പ്യൂട്ടേഴ്‌സ് മുന്‍ ചെയര്‍മാന്‍ രാമലിംഗ രാജു ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുന്നു. 7100 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസില്‍ സിബിഐ അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് രാജു ജാമ്യാപേക്ഷ നല്‍കിയത്.

കേസന്വേഷണം പൂര്‍ത്തിയായതിനാല്‍ തെളിവുകള്‍ നശിപ്പിയ്ക്കാനോ അട്ടിമറിയ്ക്കാനോ കഴിയില്ലെന്ന് ജാമ്യാപേക്ഷയില്‍ രാജു വിശദീകരിയ്ക്കുന്നു. രാമലിഗരാജുവിന്റെ ജാമ്യാപേക്ഷ ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആന്ധ്രാ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് കഷ്‌പ്പെടുകയാണെന്നും ഇതിന്് വിദഗ്ധ ചികിത്സ ആവശ്യമാണെന്നും രാമലിംഗരാജു ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X