400 ഡോക്ടര്‍മാരെ പിരിച്ചുവിടുന്നു

ആരോഗ്യ വകുപ്പില്‍ അനധികൃത അവധിയെടുത്ത 140 ഡോക്ടര്‍മാരെ ആദ്യ ഘട്ടത്തില്‍ പിരിച്ചുവിട്ടിരുന്നു. അതിനു പുറമെയാണ് നാനൂറോളം പേരെക്കൂടി ഇപ്പോള്‍ പിരിച്ചുവിടുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഇത്തരത്തില്‍ 250 ഡോക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്- ശ്രീമതി വിശദീകരിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2306 ഡോക്ടര്‍മാര്‍ക്ക് പിഎസ്‌സി മുഖേന നിയമനം നല്‍കിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തൊട്ടാകെ 184 അസിസ്റ്റന്റ് സര്‍ജന്മാരുടെയും 93 സിവില്‍ സര്‍ജന്മാരുടെയും ഒഴിവുകളാണുള്ളത്.
മാര്‍ച്ച് 31ന് വിരമിക്കുന്നതു നിമിത്തം ഒഴിവുവരുന്ന ഡോക്ടര്‍മാരുടെ തസ്തികകള്‍ പരമാവധി ഒരാഴ്ചയ്ക്കകം നികത്തും. ഇവ സൂപ്പര്‍ ന്യൂമററി തസ്തികകളായി പരിഗണിച്ച് നടപടികള്‍ പുരോഗമിക്കുകയാണ്-മന്ത്രി അറിയിച്ചു.












Click it and Unblock the Notifications