ഒളിക്യാമറ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം സാഗര്‍ ഹോട്ടലിലാണ് സ്ത്രീകളുടെ ടോയ്‌ലറ്റില്‍ മൊബൈല്‍ ക്യാമറ ഒളിച്ചുവച്ചു ചിത്രീകരണം നടത്തിയത്. ഒളിച്ചുവെച്ച രീതിയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയ പെണ്‍കുട്ടി വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഹോട്ടലിലെത്തിയ ബന്ധുവിന് പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റിരുന്നു.
ഫോണില്‍ ഒരു മണിക്കൂര്‍ 38 മിനിറ്റ് നേരം ടോയ്‌ലറ്റ് രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതായി വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ജീവനക്കാരനായ അഖില്‍ ജോസിനെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാള്‍ കഴിഞ്ഞ പത്തു മാസമായി സാഗര്‍ ഹോട്ടലില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടയില്‍ എത്ര തവണ ചിത്രീകരണം നടത്തിയെന്ന് കാര്യം വ്യക്തമല്ല.












Click it and Unblock the Notifications