കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോയ്‌ലറ്റില്‍ ഒളിക്യാമറ; ജീവനക്കാരന്‍ പിടിയില്‍

  • By Lakshmi
Google Oneindia Malayalam News

കോഴിക്കോട്: നഗരത്തില്‍ മാവൂര്‍ റോഡിലെ സാഗര്‍ ഹോട്ടലില്‍ സ്ത്രീകളുടെ മൂത്രപ്പുരയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ രഹസ്യമായി സ്ഥാപിച്ച് ചിത്രീകരണം നടത്തിയ ഹോട്ടല്‍ തൊഴിലാളിയെ പൊലീസ് അറസ്റ്റുചെയ്തു.

കൂരാച്ചുണ്ട് എരാട്ടുമുഴി സ്വദേശി അഖില്‍ ജോസിനെ (23)യാണ് നടക്കാവ് പോലീസ് അറസ്റ്റുചെയ്തതത്. ഐ.ടി. ആക്ട് പ്രകാരമാണ് അഖിലിനെ അറസ്റ്റുചെയ്തത്. ക്യാമറ കണ്ടെത്തി പരാതിനല്‍കിയ വിദ്യാര്‍ഥിനിയെ സഹായിക്കാനെത്തിയ ബന്ധുവിനെ സ്‌റ്റേഷനില്‍ കൊണ്ടുപോയി പോലീസ് മര്‍ദിച്ചത് വിവാദമായിരിക്കുകയാണ്.

സംഭവത്തെത്തുടര്‍ന്ന് ഹോട്ടലിലേക്ക് ഹിന്ദുഐക്യവേദി, യൂത്ത് കോണ്‍ഗ്രസ്, എഐവൈഎഫ് എന്നീ സംഘടനകളുടെ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.

മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി. സ്റ്റാന്റിന് സമീപമുള്ള ഹോട്ടലിലെ മൂത്രപ്പുരയിലാണ് രഹസ്യക്യാമറ വെച്ച് ചിത്രീകരണം നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ കെഎംസിടി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനികളില്‍ ഒരാളാണ് മൂത്രപ്പുരയിലെ ക്യാമറ കണ്ടെത്തിയത്.

ക്ലോസറ്റിന്റെ നേരെ മുകളിലായുള്ള ഉത്തരത്തിലെ ദ്വാരത്തിലായിരുന്നു ക്യാമറ. വിദ്യാര്‍ഥിനി ക്യാമറ പരിശോധിച്ചപ്പോള്‍, ഏറ്റവും ഒടുവില്‍ ചിത്രീകരിച്ച വീഡിയോയില്‍ ക്യാമറ സ്ഥാപിക്കുന്ന ജീവനക്കാരന്റെ മുഖം വ്യക്തമായി കണ്ടു. വിവരം ഉടന്‍തന്നെ ഹോട്ടല്‍നടത്തിപ്പുകാരെയും ബന്ധുവായ നടക്കാവ് സ്വദേശി രാഹുലിനെയും അറിയിച്ചു.

രാഹുലും കൂട്ടുകാരും ഹോട്ടലില്‍ എത്തിയപ്പോഴേക്കും ഫോണിന്റെ ഉടമയായ അഖിലിനെ കണ്ടെത്തിയിരുന്നു. അഖിലിനെ കൈയേറ്റം ചെയ്യുന്നതിനിടെ സ്ഥലത്തെത്തിയ നടക്കാവ് എസ്.ഐ.യും സംഘവും രാഹുലിനെയാണ് കസ്റ്റഡിയിലെടുത്തത്.

തുടക്കത്തില്‍ പരാതിക്കാരെ വിരട്ടി കേസൊതുക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് ആരോപണമുണ്ട്. എന്നാല്‍ പ്രതിയാണെന്ന് കരുതിയാണ് രാഹുലിനെ മര്‍ദിച്ചതെന്നാണ് നടക്കാവ് എസ്.ഐ പറയുന്നത്. സാരമായി പരിക്കേറ്റ രാഹുലിനെ മെഡിക്കല്‍കോളേജ് ആശുത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെണ്‍കുട്ടി കണ്ടെടുത്ത മൊബൈല്‍ഫോണ്‍ നടക്കാവ് പോലീസിന് ഉടന്‍തന്നെ കൈമാറാന്‍ തയ്യാറാവാതിരുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. വൈകിട്ട് നാലുമണിയോടെ വിദ്യാര്‍ഥിനി ബന്ധുക്കളോടൊപ്പം സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്രീജിത്ത് മുമ്പാകെ മൊബൈല്‍ഫോണും പരാതിയും നേരിട്ട് നല്‍കുകയായിരുന്നു.

പ്രാഥമിക പരിശോധനയില്‍ത്തന്നെ 1.38 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരിച്ചത് കണ്ടെത്തിയതായി കമ്മീഷണര്‍ പറഞ്ഞു. അഖില്‍ജോസിന്റെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും പോലീസ് പരിശോധന നടത്തിയിട്ടുണ്ട്.

വിവിധ സംഘടനകള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെത്തുടുര്‍ന്ന് പൊലീസുകാര്‍ക്കും പരുക്കേറ്റു. ഹോട്ടലിന് ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹോട്ടലില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ മാനേജ്‌മെന്റ് നിസ്സഹായരാണെന്നും താല്ക്കാലിക സപ്ലെയറുടെ മാനസികവൈകല്യമാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്നും സാഗര്‍ മാനേജിങ് പാര്‍ട്ണര്‍ കെ.ടി. അബ്ദുള്‍ഗഫൂര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X