രാജ്യസഭ: എല്‍ഡിഎഫ് യോഗം അലസി

വെള്ളിയാഴ്ച രാവിലെ 11 ന് വീണ്ടും എല്‍ഡിഎഫ് യോഗം ചേരും. വ്യാഴാഴ്ച രണ്ട് തവണ എല്‍ഡിഎഫ് യോഗം ചേരുകയും സിപിഎം നേതാക്കള്‍ ഘടകകക്ഷികളായ ആര്‍എസ്പി, കേരളാ കോണ്‍ഗ്രസ്(ജെ), ജനതാദള്‍ എസ് എന്നിവയുമായി പ്രത്യേകം പ്രത്യകം ഉഭയകക്ഷി ചര്‍ച്ച നടത്തുകയുമുണ്ടായി.
രണ്ടു സീറ്റും തങ്ങള്‍ തന്നെ എടുക്കുമെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. എന്നാല്‍ ഒരു സീറ്റ് ലഭിക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആര്‍എസ്പിയും ഉറച്ചുനിന്നു.
സിപിഎം വിട്ടുവീഴ്ചയ്ക്ക് തയാറാകാന്‍ സാധ്യതയില്ലാത്തതിനാല്‍ രണ്ട് രാജ്യസഭാ സീറ്റുകളിലും സിപിഎം മത്സരിയ്ക്കുമെന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം മാത്രമായിരിക്കും വെള്ളിയാഴ്ചത്തെ യോഗത്തിലുണ്ടാവുകയെന്നാണ് സൂചന.












Click it and Unblock the Notifications