രാജ്യസഭാ സീറ്റ്: എല്‍ഡിഎഫില്‍ തീരുമാനമായില്ല

കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വൈകിട്ട് നാലിന് വീണ്ടും യോഗം ചേരും. ഇതേ തുടര്‍ന്ന് ആര്‍എസ്പി നേതാക്കള്‍ നടത്താനിരുന്ന ദില്ലി യാത്ര മാറ്റിവച്ചു.
കേന്ദ്ര കമ്മിറ്റി, കേന്ദ്ര എക്‌സിക്യൂട്ടീവ് യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി ആര്‍എസ്പി നേതാക്കള്‍ ഉച്ചയ്ക്കു ശേഷം ദില്ലിയ്ക്ക്് പുറപ്പെടാനിരുന്നതാണ്.
സിപിഎമ്മിന്റെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് പിണറായി വിജയന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം ഒരു സീറ്റു വേണമെന്ന നിലപാടില്‍ ആര്‍എസ്പി ഉറച്ചുനില്‍ക്കുകയാണ്.
വ്യാഴാഴ്ച രണ്ടു തവണ യോഗം ചേര്‍ന്നുവെങ്കിലും പ്രശ്‌നത്തില്‍ പരിഹാരമായിരുന്നില്ല. മുന്നണിക്ക് അവകാശപ്പെട്ട രണ്ടു സീറ്റുകളും പാര്‍ട്ടി തന്നെ ഏറ്റെടുക്കണമെന്ന നിലപാടിലാണ് സിപിഎം. എന്നാല്‍ ഒരു സീറ്റ് വിട്ടുകൊടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ആര്‍എസ്പി.












Click it and Unblock the Notifications