വരുംനാളുകളിലും സൂര്യാഘാതത്തിന് സാധ്യത

പാലക്കാടെ പ്രത്യേക ഭൂപ്രകൃതിയും മേഘരഹിതമായ അന്തരീക്ഷവുമാണ് സൂര്യാഘാതത്തിന് ഇടവയ്ക്കുന്നതെന്നും വിദഗ്ധര്‍ പറഞ്ഞു. പാലക്കാട് ആളുകള്‍ക്കു പൊള്ളലേറ്റതു സൂര്യാഘാതം മൂലമല്ലെന്നും അധിക സൂര്യതാപം മൂലമാണെന്നുമുള്ള റിപ്പോര്‍ട്ട് വിദഗ്ധ സംഘം നാളെ സെന്‍ട്രല്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിനു സമര്‍പ്പിക്കും.
സംസ്ഥാന സര്‍ക്കാരിന് രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡോക്ടര്‍ സക്കറിയ, ഡോക്ടര്‍ മുരളീദാസ്, ഡോക്ടര്‍ വിനായക് എന്നിവരുള്‍പ്പെടുന്ന സംഘം അറിയിച്ചു. രാവിലെ പാലക്കാട്ടെത്തിയ സംഘം ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തിയശേഷം സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.












Click it and Unblock the Notifications