ടൂറിസ്റ്റ് കേന്ദ്രത്തില്‍ യുവതിയെ പീഡിപ്പിച്ചു

കോട്ടയത്തെ പ്രമുഖ കോളജില്‍ രണ്ടാംവര്‍ഷ ബികോമിനു പഠിക്കുന്ന പാമ്പാടി സ്വദേശിനിയാണു പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടിയുടെ പരാതിപ്രകാരം പാമ്പാടി സ്വദേശി ഷൈന്‍ എന്ന 24 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച വൈകുന്നേരം കോളജില്‍നിന്നു വീട്ടില്‍ പോകാനായി നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ എത്തിയ പെണ്‍കുട്ടിയെ അയല്‍വാസിയായ ഷൈന്‍ വീട്ടില്‍ കൊണ്ടാക്കാമെന്നു പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. കുമരകത്തെ ഹോംസ്‌റ്റേയില്‍ എത്തിച്ച പെണ്‍കുട്ടിയെ ബലമായി പീഡിപ്പിച്ചെന്നാണു പരാതി.
രണ്ടു മണിക്കൂറിനുശേഷം പെണ്‍കുട്ടിയെ നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ ഇറക്കി ഷൈന്‍ സ്ഥലം വിട്ടു. വീട്ടിലെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളെ വിവരം ധരിപ്പിക്കുകയായിരുന്നു. കുട്ടിയെ വീട്ടുകാര്‍ കോട്ടയം ജില്ലാ ആശുപത്രിയിലും പിന്നീടു മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.
ആദ്യം ഷൈനിന്റെ പിതാവിന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പൊലീസ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉണ്ട്. എന്നാല്‍ പെണ്‍കുട്ടിയും വീട്ടുകാരും പരാതിയില്‍ ഉറച്ചുനിന്നതോടെയ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.












Click it and Unblock the Notifications