ചൂട്: കണ്ണൂരില്‍ 60കുട്ടികള്‍ക്ക് പൊള്ളലേറ്റു

സ്കൂളിലേയ്ക്ക് നടന്നുവരികയായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പൊള്ളലേറ്റത്. തൊലിപ്പുറത്ത് പൊള്ളലും ചുവന്ന തടിപ്പുകളുമുണ്ടായതിനെത്തുടര്ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കുട്ടികളെ പരിശോധിച്ചു. കണ്ണൂരിലെ കുറ്റിയാട്ടൂരില്‍ പെരുമ്പുള്ളിത്തരിയില് കര്‍ഷകത്തൊഴിലാളിയായ സ്ത്രീയ്ക്കും കണ്ണിന് ചുറ്റും സൂര്യതാപമേറ്റിട്ടുണ്ട്.
പാലക്കാട്ട് നാലുദിവസത്തിനിടെ വ്യാഴാഴ്ചയും ചൂട് 42 ഡിഗ്രി സെല്‍ഷ്യസിലെത്തി. സൂര്യതാപമേറ്റ് എട്ടുപേര്‍ക്ക് പൊള്ളലേല്‍ക്കുകയും പശുക്കള്‍ ചാവുകയും ചെയ്തു. സംഭവം പരിശോധിക്കാന്‍ തിരുവനന്തപുരം സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ (സെസ്സ്) വിദഗ്ധസംഘം വെള്ളിയാഴ്ച പാലക്കാട്ടെത്തും.
പാലക്കാട്ട് ചെര്‍പ്പുളശ്ശേരി നെല്ലായ പൊട്ടച്ചിറയില്‍ തൊഴിലുറപ്പുപദ്ധതി റോഡുപണിയിലേര്‍പ്പെട്ടിരുന്ന അമ്പതുകാരിയുടെ ശരീരത്തില്‍ വ്യാഴാഴ്ച സൂര്യതാപം മൂലമുള്ള കരിവാളിപ്പ് പ്രത്യക്ഷപ്പെട്ടു.
പുനലൂര്‍, തൃശ്ശൂര്‍, കൊച്ചി, കോഴിക്കോട്, ഇടുക്കി തുടങ്ങി സംസ്ഥാനത്തെ എല്ലായിടത്തും ചൂട് മുന്‍വര്‍ഷത്തേക്കാള്‍ കൂടിക്കൊണ്ടിരിക്കുകയാണ്.
താപനില 40 ഡിഗ്രിയെന്നത് 104 ഡിഗ്രി പനിക്ക് തുല്യമാണ്. 42 ഡിഗ്രി ചൂടാവുമ്പോള്‍ 107ഡിഗ്രി പനിക്ക് തുല്യം. 104 ഡിഗ്രി പനിവന്നാല്‍ അടിയന്തര ചികിത്സ നല്‍കിയില്ലെങ്കില്‍ അപകടം സംഭവിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
ദക്ഷിണാര്‍ധഗോളത്തില്‍നിന്ന് ഉത്തരാര്‍ധഗോളത്തിലേയ്ക്കുള്ള സൂര്യന്റെ സഞ്ചാരം തുടങ്ങിയതിനാല്‍ വരുംദിവസങ്ങളില്‍ ഇനിയും ചൂട് കൂടുമെന്ന് കാലാവസ്ഥനിരീക്ഷണകേന്ദ്രം അധികൃതര്‍ പറഞ്ഞു. സൂര്യതാപത്തിന്റെ ശക്തികൂടുമ്പോഴാണ് സൂര്യാഘാതം സംഭവിക്കുന്നത്. 2009ലും 2007ലും സൂര്യാഘാതംമൂലം പാലക്കാട്ട് രണ്ടുപേര്‍ മരിച്ചിരുന്നു.
പാലക്കാട് കഴിഞ്ഞാല്‍ ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്ന പുനലൂരില്‍ വ്യാഴാഴ്ച 38.2 ഡിഗ്രിയാണ് അനുഭവപ്പെട്ടത്. കോട്ടയത്ത് 12 വര്‍ഷത്തിനിടെ വ്യാഴാഴ്ച ചൂട് 38 ഡിഗ്രിയിലെത്തി. കൊച്ചിയില്‍ 36.4 ഡിഗ്രിയും മലപ്പുറത്ത് 35 ഡിഗ്രിയും തിരുവനന്തപുരത്ത് 35 ഡിഗ്രിയുമാണ് ചൂട് രേഖപ്പെടുത്തിയത്.
തൃശ്ശൂരില്‍ 38 ഡിഗ്രിവരെ ചൂട് അനുഭവപ്പെട്ടു. ചൂട് പൊതുവെ കുറവായ ഇടുക്കിയില്‍ 36 ഡിഗ്രിയും മൂന്നാറില്‍ 26ഡിഗ്രിയും ചൂടാണ് രേഖപ്പെടുത്തിയത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications