കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യാഘാതം: വിദഗ്ധസംഘം പാലക്കാട്ടെത്തി

  • By Ajith Babu
Google Oneindia Malayalam News

Sun
പാലക്കാട്: സൂര്യാഘാതത്തെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം പാലക്കാടെത്തി. സെന്‍ട്രല്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ഡോക്ടര്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തിയിരിക്കുന്നത്.

രാവിലെ ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സൂര്യാഘാതത്താല്‍ ആളുകള്‍ക്ക് പൊള്ളലേറ്റ പാലക്കാട്ടെ വിവിധ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും.

സംസ്ഥാനത്ത് കനത്ത വേനല്‍ച്ചൂടിനെ തുടര്‍ന്ന് പാലക്കാട് ആളുകള്‍ക്ക് പൊള്ളലേറ്റ സാഹചര്യത്തില്‍ തൊഴിലുറപ്പ പദ്ധതിയുടെ സമയം പുന:ക്രമീകരിച്ചിരുന്നു. രാവിലെ ഏഴുമണി മുതല്‍ പതിനൊന്നു മണി വരെയും ഉച്ചയ്ക്കു ശേഷം മൂന്നു മണിമുതല്‍ ആറുമണി വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X