കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ സംവരണം കൊണ്ട് കാര്യമായില്ല: കാന്തപുരം

  • By Lakshmi
Google Oneindia Malayalam News

Kanthapuram
കോഴിക്കോട്: സംവരണത്തിലൂടെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്ന് സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍.

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി രംഗത്തിറങ്ങിയവരും നിയമനിര്‍മാണസഭകളില്‍ ബില്ല് അവതരിപ്പിച്ച് സ്ത്രീ പക്ഷത്തിനോടൊപ്പം നിലനില്‍ക്കാന്‍ പാടുപെടുന്നവരും സ്ത്രീകളുടെ യഥാര്‍ഥപ്രശ്‌നങ്ങളില്‍ നിന്നു ഒളിച്ചോടുകയാണ്.

സ്ത്രീകളെകരുവാക്കി രാഷ്ട്രീയലാഭവും തിരഞ്ഞെടുപ്പ് വിജയവും ഉറപ്പുവരുത്തുകയാണ് വനിതാ ബില്ലിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ലക്ഷ്യമാക്കുന്നത്. സംവരണം കൊണ്ടുമാത്രം പരിഹരിക്കപ്പെടുന്നതല്ല സ്ത്രീകളുടെ പ്രശ്‌നം -കാന്തപുരം പറഞ്ഞു.

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത് മതദര്‍ശനങ്ങളില്‍ നിന്നല്ല. ഫെഡറല്‍ വ്യവസ്ഥിതികളിന്‍ നിന്നുതന്നെയാണ്. മനുഷ്യഹിതമായ നിയമങ്ങള്‍ ആത്യന്തിക പ്രയോജനം വരുത്തില്ലെന്നും വിജയപ്രദമാകില്ലെന്നതുമാണ് ഇസ്‌ലാം വീക്ഷണം- മുസ്‌ല്യാര്‍ പറഞ്ഞു.

കേരളീയ സമൂഹം പുലര്‍ത്തിപ്പോരുന്ന മത മൈത്രിയും സാഹോദര്യ പാരമ്പര്യവും കൈവിടാതെ രാജ്യത്തിന്റെ നന്മയ്ക്കായി കൈകോര്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X