സ്വന്തം നാട്ടിലും ലാവലിന്‍ വിവാദത്തില്‍

കാനഡയിലെ സര്‍ക്കാര്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക് അധികതുക ഈടാക്കിയെന്നതാണ് ലാവലിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ കനേഡിയന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി റോണ അമ്പ്രോസ് ഉത്തരവിട്ടിട്ടുണ്ട്. 600 ലക്ഷം ഡോളറിനാണ് കാനഡയിലെ 320 സര്‍ക്കാര്‍കെട്ടിടങ്ങള്‍ നവീകരിക്കാനായി ലാവ്‌ലിന്‍ കമ്പനി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
കെട്ടിടത്തില്‍ ഒരു ഡോര്‍ബെല്‍ സ്ഥാപിച്ചതിന് ആയിരം ഡോളറും രണ്ട് ചെടികള്‍ വാങ്ങിയതിന് രണ്ടായിരം ഡോളറുമാണ് കമ്പനി ബില്‍ ഇട്ടിരിക്കുന്നത്. ഇത്തരത്തില്‍ അധികചാര്‍ജ് ഈടാക്കിയതായി ആരോപണം ഉയര്‍ന്നതാണ് അന്വേഷണത്തിന് ഇടയാക്കിയത്.
അന്വേഷണ ഉത്തരവ് നിരാശപ്പെടുത്തുന്നതാണെന്നാണ് ലാവ്‌ലിന്‍ കമ്പനി ഇതിനെതിരായി പ്രതികരിച്ചത്. ഈ കരാറുമായി ബന്ധപ്പെട്ട് ഒരുവര്‍ഷം 500 ഓഡിറ്റുകള്‍ നടത്തിയതിയിട്ടുണ്ട്.
അന്വേഷണത്തില്‍ സുതാര്യതയുണ്ടാവണമെന്നും ലാവ്‌ലിന്‍ കമ്പനിയുടെ ഗ്ലോബല്‍ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് ലെസ്ലി ക്വിന്റണ്‍ പറഞ്ഞു. കേരളത്തില്‍ 300 കോടിയുടെ അഴിമതിക്കേസാണ് ലാവനില്‍ കമ്പനി അകപ്പെട്ടിരിരിക്കുന്നത്.












Click it and Unblock the Notifications