ഗൂഗിള്‍ ഉറച്ചുതന്നെ: ചൈന വിടും

ചൈനീസ് സര്‍ക്കാര്‍ ഗൂഗിളിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സെന്‍സെറിങില്‍ പ്രതിഷേധിച്ചാല്‍ ഗൂഗിള്‍ ചൈനയിലെ സേവനങ്ങള്‍ നിര്‍ത്താനൊരുങ്ങുന്നത്.
ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചകളുടെ തീരുമാനമില്ലെന്നും ചൈനയിലെ സേവനം നിര്‍ത്താന്‍ തന്നെയാണ് കമ്പനി ഉദ്ദേശിയ്ക്കുന്നതെന്നും ഗൂഗിളിന്റെ വൈസ് പ്രസിഡന്റ് നിക്കോള്‍ വോംഗ് പറഞ്ഞു.
ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് സമ്പൂര്‍ണ സേവനം ഉറപ്പ് വരുത്തേണ്ടതുണ്ട്. ചൈന ഏര്‍പ്പെടുത്തിയിരിക്കുന്ന സെന്‍സറിങ് ഇതിന് തടസ്സമാണ്- അദ്ദേഹം പറഞ്ഞു.
2009 ഡിസംബറില്‍ ചൈനയില്‍ നിന്നുള്ള ഹാക്കര്‍മാര്‍ ഗൂഗിളിന്റെ ജിമെയില്‍ സര്‍വ്വീസ് വ്യാപകമായി ഹാക്ക് ചെയ്തിരുന്നു. പിന്നീട് ഈ പ്രശ്‌നത്തില്‍ അമേരിക്ക ഇടപെടുകയും നടപടികള്‍ പുനപ്പരിശോധിക്കണമെന്ന് ചൈനയോട് ആവശ്യപ്പെടുകയും ചെയ്യു.
എന്നാല്‍ ചൈനയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ചൈനയിലെ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും ഇക്കാര്യത്തില്‍ ഗൂഗിളിന് ഇളവില്ലെന്നുമായിരുന്നു ചൈനയുടെ പ്രതികരണം.
ചൈനയില്‍ നിന്നുള്ള ലക്ഷക്കണക്കിന് ഗൂഗിള്‍ എക്കൗണ്ടുകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നിക്കോള്‍ അറിയിച്ചു.












Click it and Unblock the Notifications