ഒളിക്യാമറ: പ്രതിയെ 14ദിവസത്തേയ്ക്ക് റിമാന്റ് ചെയ്ത

കേസന്വേഷണത്തില്‍ പിഴവുണ്ടോയെന്ന് വനിതാകമ്മിഷന്‍ പരിശോധിക്കുന്നുണ്ട്. കൂടാതെ മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
കോഴിക്കോട്ടെ സാഗര്‍ ഹോട്ടലിലെ മൂത്രപ്പുരയിലാണ് ജീവനക്കാരനായിരുന്ന അഖില്‍ മൊബൈല്‍ക്യാമറ ഓണാക്കി ഒളിപ്പിച്ചുവെച്ചിരുന്നത്.
പരാതിക്കാരിയുടെ ബന്ധുവായ യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ച് ഹോട്ടല്‍ ഉടമകളെ സഹായിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു.
ഇതിനിടെ മൊബൈല്‍ ഫോണില്‍ ഒന്നര മണിക്കൂര്‍ നഗ്‌നതാ ചിത്രീകരണം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മിഷണര്‍ എസ്. ശ്രീജിത്തിന്റെ പ്രാഥമിക പരിശോധനയില്‍ ഒന്നരമണിക്കൂര്‍ നീണ്ട ചിത്രീകരണം ബോധ്യപ്പെട്ടതോടെ മൊബൈല്‍ വിദഗ്ധ പരിശോധനയ്ക്കായി സൈബര്‍ സെല്ലിനു കൈമാറിയിരിക്കുകയാണ്.
ഫോണില്‍ നഗ്‌നതാ ചിത്രീകരണം ഉള്ളതായി വിദ്യാര്‍ഥിനികള്‍ക്കു മനസിലായിരുന്നു. അവര്‍ നേരിട്ടു പരിശോധിച്ചാണു കാമറ ഒളിപ്പിച്ചുവച്ച ജീവനക്കാരന്റെ മുഖം തിരിച്ചറിഞ്ഞത്. ഒളികാമറയിലെ ഒന്നരമണിക്കൂര്‍ ചിത്രീകരണത്തില്‍ എത്ര പേരുടെ നഗ്‌നചിത്രങ്ങളുണ്ടെന്നതാണു മുഖ്യപ്രശ്‌നം.
ഇത് എപ്പോഴൊക്കെയാണ് എടുത്തത്, ഇന്റര്‍നെറ്റിലും മൊബൈലിലും പ്രചരിപ്പിച്ചിട്ടുണ്ടോ, എത്ര കാലമായി ഈ പരിപാടി ഇവര്‍ നടത്തിവരുന്നു തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പഴുതുകളില്ലാത്ത അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എസ്. ശ്രീജിത് അറിയിച്ചു.
അഖില്‍ ജോസിന്റെ വീട്ടിലും സുഹൃത്തുകളുടെ വീട്ടിലും കമ്മിഷണറുടെ നിര്‍ദേശപ്രകാരം റെയ്ഡ് നടത്തി. കൂടുതല്‍ റെയ്ഡുകളും ചോദ്യംചെയ്യലും തുടരും.നടക്കാവ് സി.ഐ ജയ്‌സണ്‍ എബ്രഹാമിനാണ് അന്വേഷണച്ചുമതല.












Click it and Unblock the Notifications