Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം പരീക്ഷണമായിരുന്നു: നിത്യാനന്ദ

Nithyananda
ബാംഗ്ലൂര്‍: ഒടുവില്‍ അശ്ലീല വീഡിയോ സംബന്ധിച്ച വിശദീകരണവുമായി സ്വാമി നിത്യാനന്ദ രംഗത്ത്. ഭക്തന്‍ രാജീവ് മഹല്‍ഹോത്രയുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലാണ് സ്വാമി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മുഖ്യാധാരാ മാധ്യമങ്ങളെ അകറ്റി നിര്‍ത്തി ഇന്റര്‍നെറ്റാണ് നിത്യാനന്ദ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത്.

രാജീവ് മല്‍ഹോത്രയുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗത്തില്‍ ലൈംഗികവിവാദം സംബന്ധിച്ച ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ല. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ നെറ്റില്‍ ലഭ്യമായ രണ്ടാം വിഡിയോയിലാണ് വിവാദത്തോട് നിത്യാനന്ദ പ്രതികരിക്കുന്നത്.

വീഡിയോയിലുള്ള താന്‍ തന്നെയാണെന്ന് സമ്മതിച്ച സ്വാമി ഇതിന്റെ ഒരു ഭാഗം കൃത്രിമമായി നിര്‍മ്മിച്ചതുതന്നെയാണെന്ന് വാദിക്കുന്നു. ഇതെല്ലാം ജീവിതം സംബന്ധിച്ച തന്റെ പരീക്ഷണമായിരുന്നുവെന്നും ഇനി സമൂഹത്തില്‍ പരക്കെ അംഗീകാരമില്ലാത്ത കാര്യങ്ങളൊന്നും താന്‍ ചെയ്യില്ലെന്നും നിത്യാനന്ദ പറഞ്ഞു.

മാത്രമല്ല ദൃശ്യങ്ങളിലുള്ള നടി രഞ്ജിതയെ സംരക്ഷിക്കുന്ന രീതിയിലാണ് നിത്യാനന്ദയുടെ സംസാരം. രഞ്ജിത മുമ്പും ഇപ്പോഴും ഇനിയും തന്റെ ശിഷ്യയാണെന്നും താന്‍ അസുഖമായിക്കിടന്ന അവസരത്തിലാണ് അവര്‍ തന്നെ ശുശ്രൂഷിച്ചതെന്നും സ്വാമി പറയുന്നു. മാത്രമല്ല രഞ്ജിതയും അവരുടെ കുടുംബാംഗങ്ങളും തന്റെ ഭക്തരാണെന്നും പറയുന്നുണ്ട്.

എന്റെ പരീക്ഷണങ്ങളെ സമൂഹം തെറ്റായ രീതിയിലാണ് കണ്ടത്. ഇനി ഇത് ഞാന്‍ ആവര്‍ത്തിക്കില്ല. മാധ്യമങ്ങള്‍ ഗൂഡലക്ഷ്യത്തോടെ എന്നെ ആക്രമിക്കുകയായിരുന്നു. പുതിയ വിവാദങ്ങള്‍ എന്നെ ഒട്ടേറെ പാഠങ്ങള്‍ പഠിപ്പിച്ചു. ജീവിതം, മനുഷ്യത്വം എന്നീ കാര്യങ്ങളുടെ മറ്റൊരു മുഖമാണ് ഞാന്‍ മനസ്സിലാക്കിയത്.

നിത്യാനന്ദ വിദ്യാപീഠം ഞാനുള്‍പ്പെട്ട വിവാദത്തെ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ഇത്തരത്തില്‍ വളരെ ആസൂത്രിതമായ ഒരാക്രമണത്തെ നേരിടാന്‍മാത്രം പരിശീലനം ലഭിച്ചയാളല്ല ഞങ്ങളുടെ പിആര്‍ഒ. അതുകൊണ്ടാണ് പ്രശ്‌നം ഇത്രയേറെ രൂക്ഷമായത്. മുമ്പും ആത്മീയ നായകന്മാര്‍ ഇത്തരം പല വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്.

ആദി ശങ്കരന്‍, വിവേകാനന്ദന്‍, രാമകൃഷ്ണന്‍, എന്നിവരെല്ലാം പല പ്രശ്‌നങ്ങളെയും നേരിടേണ്ടിവന്നവരാണ്. ഞങ്ങളെപ്പോലെയുള്ളവര്‍ ഒരിക്കലും ഒരാക്രമണം പ്രതീക്ഷിക്കുന്നവരല്ല, ആരെയും ശത്രുക്കളായി കരുതുന്നവരുമല്ല- സ്വാമി പറയുന്നു.

വിവാദമുണ്ടായ ആദ്യ ദിവസങ്ങളില്‍ വീഡിയോ മോര്‍ഫ് ചെയ്തതാണെന്നായിരുന്നു ആശ്രമാധികൃതരും പിന്നീട് രംഗത്തെത്തിയ നടി രഞ്ജിതയും തറപ്പിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ കൂടുതല്‍ക്കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ സ്വാമി ചുവടുമാറ്റുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+