കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ ഭീകരാക്രമണ ഭീഷണി

  • By Lakshmi
Google Oneindia Malayalam News

Kochi
കൊച്ചി: കൊച്ചി നഗരത്തിന് ഭീകരാക്രമണ ഭീഷണി. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഇന്ത്യന്‍ വിഭാഗമായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ കൊച്ചിയില്‍ ആക്രമണത്തിന് ലക്ഷ്യമിടുന്നതായി കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി.

ഇതേത്തുടര്‍ന്ന് ആഭ്യന്തര വകുപ്പ് കൊച്ചിയില്‍ നാലുദിവസത്തേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മട്ടാഞ്ചേരി യഹൂദപള്ളി, ഫോര്‍ട്ടുകൊച്ചി, തോപ്പുംപടി എന്നീ സ്ഥലങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കായി തിരുവനന്തപുരത്ത് നിന്ന് സായുധരായ 40 കമാന്‍ഡോകളെ എത്തിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം തുടര്‍ പരിശോധന നടത്താനാണ് പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മാര്‍ച്ച് ആറിന് ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ പോട്ടു എന്ന സല്‍മാന്‍ അഹമ്മദിനെ ചോദ്യം ചെയ്തതിനിടയിലാണ് കൊച്ചി ആക്രമണ പദ്ധതിയെക്കുറിച്ച് വിവരം ലഭിച്ചത്.

കൊച്ചിക്ക് പുറമെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനത്തിന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍്.

ആയുധങ്ങളും സ്ഫോടകവസ്തുക്കളും കടത്തുന്നതിനായി പാകിസ്താനില്‍ നിന്ന് പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള സല്‍മാന്‍, ദക്ഷിണേന്ത്യയിലുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്ക് ആയുധക്കടത്ത് പരിശീലിപ്പിച്ചിട്ടുണ്ട്.

ദില്ലിയില്‍ 2008ല്‍ നടന്ന സേ്ഫാടനങ്ങള്‍ക്ക് പിന്നില്‍ സല്‍മാന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നുവെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. 2007ല്‍ നടന്ന ഗോരക്പൂര്‍ സേ്ഫാടനം, 2008ല്‍ വാരണാസി കോടതിയില്‍ നടന്ന സേ്ഫാടനം എന്നിവയിലും ഇയാള്‍ക്ക് പങ്കുള്ളതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹകരണത്തോടെ തീരദേശപ്രദേശങ്ങളിലും പുറംകടലിലും കര്‍ശന പരിശോധന നടത്തിവരികയാണ്. മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി പോലീസ് രൂപവത്കരിച്ചിട്ടുള്ള കടലോര ജാഗ്രതാസമിതിയുടെ പരിശോധനകളും ഇതോടൊപ്പം നടത്തുന്നുണ്ട്.

സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന വ്യക്തികളെയും വസ്തുക്കളെയും കുറിച്ച് പൊതുജനങ്ങള്‍ വിവരമറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍: 0484 2394650, 2394500, 2390280

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X