Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരാഴ്ചയ്ക്കുള്ളില്‍ ബാംഗ്ലൂരിലെത്തും: നിത്യാനന്ദ

Nithyananda
ബാംഗ്ലൂര്‍: തമിഴ്‌നാട് പൊലീസും കര്‍ണാടക പൊലീസും വിവാദസ്വാമി നിത്യാനന്ദ ഒളിവിലാണെന്ന് ആവര്‍ത്തിക്കുന്നതിനിടെ പ്രമുഖ ചാനല്‍ നിത്യാനന്ദയുടെ അഭിമുഖം പുറത്തുവിട്ടു.

അഞ്ജാത കേന്ദ്രത്തില്‍ വച്ചാണ് പ്രമുഖ ഇംഗ്ലീഷ് ചാനലിന് അഭിമുഖം നല്‍കിയിരിക്കുന്നത്. എനിക്ക് വിശദീകരിക്കാന്‍ ഒരു അവസരം നല്‍കൂ എന്നാണ് സ്വാമി പറയുന്നത്. ദൃശ്യത്തിലുള്ളത് താന്‍ തന്നെയാണെന്ന് സമ്മതിക്കുന്ന അദ്ദേഹം വിഡിയോയിലെ ദൃശ്യങ്ങളില്‍ ചിലത് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ആരോപിച്ചു.

മാത്രവുമല്ല ഈ പ്രവൃത്തി സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും വിശ്വാസികള്‍ തന്നെ ശത്രുവായി കാണില്ലെന്ന് ഉറപ്പാണെന്നും പറയുന്നു. ഹരിദ്വാറില്‍ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ സ്വാമിയുമായി ഉത്തരേന്ത്യയില്‍ത്തന്നെ വച്ചാണ് ചാനല്‍ അഭിമുഖം നടത്തിയതെന്നാണ് സൂചന.

അഭിമുഖത്തിന്റെ തുടക്കത്തില്‍ പ്രസന്നവദനനായി ഇപ്പോള്‍ ഏറ്റവും ചൂടേറിയ ചര്‍ച്ച തന്നെക്കുറിച്ചാണെന്നും തന്റെ പേരാണ് 'മോസ്റ്റ് സെര്‍ച്ച്ഡ് വേര്‍ഡ്' എന്നും മാത്രമല്ല ഇപ്പോഴും തനിക്ക് ഒട്ടേറെ ഇമെയിലുകളും കോളുകളും വരുന്നുണ്ടെന്നും പറയുന്നു. എന്നാല്‍ രഞ്ജിതയെക്കുറിച്ചുള്ള ചോദ്യം കേള്‍ക്കുന്നതോടെ സ്വാമി മ്ലാനവദനനാകുന്നു.

പിന്നീടാണ് നടിയെ സംരക്ഷിക്കുന്ന തരത്തില്‍ സംസാരിക്കുന്നത്. ഇതിനിടെ കുംഭമേള കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ താന്‍ ബാംഗ്ലൂര്‍ ബിദദിയിലെ ആശ്രമത്തില്‍ എത്തുമെന്നും സ്വാമി പറയുന്നു. തനിക്കെതിരെ സംഘം ചേര്‍ന്നുള്ള ഗൂഡാലോചന നടക്കുന്നുണ്ടെന്നും താന്‍ നിയമത്തില്‍ നിന്നും ഒരിക്കലും ഒളിച്ചോടുകയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിവാദത്തിന് ശേഷം ഇന്റര്‍നെറ്റിലൂടെയായിരുന്നു പുറംലോകവുമായി ബന്ധപ്പെട്ടിരുന്നത്. ഇതാദ്യമായാണ് ഒരു പ്രമുഖ ചാനലിന് സ്വാമി അഭിമുഖം അനുവദിച്ചത്. വിവാദങ്ങള്‍ ഒരുവിധത്തില്‍ ശമിപ്പിച്ച് വീണ്ടും ആശ്രമത്തില്‍ തിരിച്ചെത്താനായി കണ്ടെത്തിയ മാര്‍ഗ്ഗമാകാം പ്രമുഖ ചാനലിലെ അഭിമുഖം എന്നാണ് വിലയിരുത്തപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+