കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിത്യാനന്ദയുടെ നഗ്നവീഡിയോ നെറ്റില്‍

  • By Lakshmi
Google Oneindia Malayalam News

Nithyananda
ബാംഗ്ലൂര്‍: വിവാദ സ്വാമി നിത്യാനന്ദയുടെ നഗ്ന വീഡിയോ നെറ്റില്‍. കഴിഞ്ഞ ദിവസമാണ് ഈ നഗ്നവീഡിയോ പ്രചരിച്ച് തുടങ്ങിയത്.

നടി രഞ്ജിത എണ്ണയിട്ട് തിരുമ്മിയതിന് ശേഷം നഗ്നനായ നിത്യാനന്ദ കിടക്കയില്‍ നിന്നെഴുന്നേറ്റ് കുളിമുറിയിലേയ്ക്ക് പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. കുളികഴിഞ്ഞ് പൂര്‍ണ നഗ്നനായി തിരിച്ച് മുറിയില്‍ എത്തുന്ന നിത്യാനന്ദ പതിവ് കാവിവസ്ത്രംധരിച്ച് മുറി വിടുന്നതോടെ വീഡിയോ അവസാനിക്കുന്നു.

നിത്യാനന്ദ വിവാദത്തിന് ശേഷം പുറത്തിറങ്ങുന്ന രണ്ടാമത്തെ വീഡിയോ ആണിത്. ആദ്യത്തെ വീഡിയോ ആണ് വിവാദക്കൊടുങ്കാറ്റിന് തുടക്കമിട്ടുകൊണ്ട് സണ്‍ ടിവി സംപ്രേഷണം ചെയ്തത്. ഈ ദൃശ്യങ്ങള്‍ പിന്നീട് നെറ്റിലും പ്രചരിച്ചു.

പിന്നീട് രഞ്ജിത എണ്ണയിട്ട് തടവുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിന് പിന്നാലെയാണ് നിത്യാനന്ദയുടെ നഗ്നവീഡിയോയും വന്നിരിക്കുന്നത്.

ഇതിനിടെ നിത്യാനന്ദയുടെ വീഡിയോ സംപ്രേഷണം ചെയ്യുന്നത് തടയണമെന്ന് കാണിച്ച് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. എന്നാല്‍ സാമനമായ പരാതിയില്‍ കര്‍ണാടക ഹൈക്കോടതി ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X