Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിക്യാമറ: എസ്‌ഐയെ സസ്‌പെന്റ് ചെയ്തു

Law And Order
കോഴിക്കോട്: സാഗര്‍ ഹോട്ടലിലെ മൂത്രപ്പുരയില്‍ നിന്നും ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ പരാതിക്കാരനെ മര്‍ദ്ദിച്ച എസ്‌ഐയെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു.

നടക്കാവ് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ജി സുനില്‍ കുമാറിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്രീജിത്ത് വെള്ളിയാഴ്ച സസ്‌പെന്റ് ചെയ്തത്.

ഒളിക്യാമറ കണ്ടെത്തിയ പെണ്‍കുട്ടിയുടെ ബന്ധു രാഹുല്‍ എന്ന യുവാവിനെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിയ്ക്കുകയും ചെയ്തിരുന്നു.

ബഹളത്തിനിടെ ആളുമാറിയാണ് രാഹുലിനെ അറസ്റ്റുചെയ്തതെന്ന് സുനില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവം വന്‍ പ്രതിഷേധത്തിന് കാരണമായതോടെയാണ് കമ്മീഷണര്‍ സുനില്‍ കുമാറിനെ സസ്‌പെന്റ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.

സ്റ്റേഷനിലെത്തിച്ച രാഹുലിനെ പൊലീസുകാര്‍ മൂന്നുമണിക്കൂറോളം മര്‍ദ്ദിച്ചിരുന്നു. അവശനിലയിലായ യുവാവ് ഇപ്പോള്‍ മെഡിക്കല്‍ കോളെജ് ആശുപത്രയില്‍ ചികിത്സയിലാണ്. സംഭവസ്ഥലത്തുവച്ച് ക്യാമറ പൊലീസിന് കൈമാറാന്‍ രാഹുലും പെണ്‍കുട്ടിയും തയ്യാറായിരുന്നില്ല.

ഇതില്‍ പൊലീസിന് അമര്‍ഷമുണ്ടായിരുന്നു. പൊലീസിനെ വിശ്വാസമില്ലെന്നും ക്യാമറ കമ്മീഷണര്‍ക്ക് നേരിട്ട് നല്‍കുകമാത്രമേയുള്ളുവെന്ന നിലപാടാണ് രാഹുലിന് വിനായായത്. കുപിതരായ പൊലീസ് മനപ്പൂര്‍വ്വം രാഹുലിനെ അറസ്റ്റുചെയ്ത് മര്‍ദ്ദിക്കുയായിരുന്നുവെന്നാണ് ആരോപണം.

പൊലീസ് വിട്ടയച്ചശേഷം രാഹുലും പെണ്‍കുട്ടിയും നേരിട്ട് കമ്മീഷണറെ കണ്ടാണ് ക്യാമറ കൈമാറിയത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+