സ്ത്രീധനം: യുവാവിനും അച്ഛനും തടവ്

പീഡന നിരോധന നിയമപ്രകാരം പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ശിക്ഷവിധിച്ചത്. അച്ഛനും മകനും ആറുമാസം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. അമ്മയെ കോടതി പിരിയും വരെ തടവിലിടാനാണ് വിധിച്ചത്.
ചെങ്ങന്നൂര്‍ പാറയില്‍ പുത്തന്‍വീട്ടില്‍ രമ്യ ആര്‍.പണിക്കര്‍ ഫയല്‍ ചെയ്ത കേസില്‍ പ്രതികളായ പ്രമാടം ഇളകൊള്ളൂര്‍ ഉഷാകോട്ടേജില്‍ ബിജു എസ്.നായര്‍, അച്ഛന്‍ സദാശിവന്‍ നായര്‍, അമ്മ വിജയമ്മ എന്നിവരെയാണ് ജഡ്ജി എസ്.രാധാകൃഷ്ണന്‍ ശിക്ഷിച്ചത്.
2005 ജൂണ്‍ 19നാണ് രമ്യ ആര്‍.പണിക്കരും ഒന്നാംപ്രതി ബിജു എസ്.നായരുംതമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. 2005 ആഗസ്ത് 18ന് വിവാഹം നടത്താനായിരുന്നു തീരുമാനം.
എന്നാല്‍, വിവാഹത്തിനു തൊട്ടുമുമ്പ്, അഞ്ചു ലക്ഷം രൂപ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് സദാശിവന്‍ നായരും വിജയമ്മയും വിവാഹം മുടക്കുകയായിരുന്നു. സംഭവത്തിനുശേഷം ബിജു എസ്.നായര്‍ വേറെ വിവാഹം കഴിച്ചു.












Click it and Unblock the Notifications