മാധ്യമങ്ങള്‍ക്ക് ഇടതുവിരുദ്ധ അപസ്മാരം: ജയരാജന്‍

പാവങ്ങളെ കാണുമ്പോള്‍ ഈ മാധ്യമങ്ങള്‍ക്ക് അവജ്ഞയും വെറുപ്പുമാണ്. മാധ്യമ സുഹൃത്തുക്കള്‍ മാധ്യമ മുതലാളിക്കുവേണ്ടി സമരത്തെ അപഹസിക്കുന്ന വാര്‍ത്തകള്‍ എഴുതി പ്രചരിപ്പിക്കുകയാണ്. ഇത് പത്രധര്‍മമല്ല, ജനാധിപത്യ രീതിയുമല്ല - ജയരാജന്‍ പറഞ്ഞു.
മാതൃഭൂമി ദിനപ്പത്രത്തിനെതിരെയായിരുന്നു ജയരാജന്റെ രോഷം മുഴുവന്‍. മാതൃഭൂമി പത്ര ഓഫീസിലിരിക്കുന്നവരാണ് പരമ യോഗ്യരെന്ന് ധരിക്കരുത്. തെറ്റായ ചിന്തയും ധാരണയും ഉപേക്ഷിക്കണം. മാതൃഭൂമി പത്രം വാങ്ങുന്നത് പണം കൊടുത്ത് വിഷം വാങ്ങി കഴിക്കുന്നതിന് തുല്യമാണ്. സത്യം, ധര്‍മം, നീതി എന്നിവയില്‍നിന്ന് വഴിതെറ്റരുത് -ജയരാജന്‍ അഭ്യര്‍ഥിച്ചു.
ബഹുജന സമരം നടക്കുമ്പോള്‍ സ്വാഭാവികമായി കുറച്ചുപേര്‍ക്ക് പ്രയാസമുണ്ടാകും. മുഴുവന്‍ ജനങ്ങളുടെയും ആവശ്യമാണെന്ന് മനസ്സിലാക്കി ആളുകള്‍ സമരവുമായി സഹകരിച്ചതായി അദ്ദേഹം പറഞ്ഞു.
തലശ്ശേരിയില്‍ സിപിഎമ്മിന്റെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഉപരോധ സമരത്തിന്റെ സമാപന ദിന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications